ലോറിയിടിച്ച് കാൽനടയാത്രിക മരിച്ചു

ബേബി
പുതുക്കാട്
ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് കാൽനടയാത്രിക മരിച്ചു. പുതുക്കാട് അശോക റോഡിൽ തെക്കുംപുറം ബേബി(68 )ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. പള്ളിയിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടർ കൊണ്ടുപോയ ലോറി ഇടിക്കുകയായിരുന്നു. ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ദേവസി. മക്കൾ: ബിറ്റി, സിൽവി, സിബി. മരുമക്കൾ: ആന്റു, ജോജി.








0 comments