ad
Deshabhimani

കില ക്യാമ്പസിൽ മദ്യക്കുപ്പി കൂമ്പാരം കണ്ടെത്തി

കില ക്യാമ്പസിൽ കണ്ടെത്തിയ മദ്യക്കുപ്പികളുടെ കൂമ്പാരം

കില ക്യാമ്പസിൽ കണ്ടെത്തിയ മദ്യക്കുപ്പികളുടെ കൂമ്പാരം

വെബ് ഡെസ്ക്

Published on Sep 25, 2026, 12:27 AM | 1 min read

തൃശൂർ

​സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ക്യാമ്പസിൽ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തി. സംസ്ഥാനത്തെമ്പാടുമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മാതൃക പഠിപ്പിക്കുന്ന സ്ഥാപനമാണ് മദ്യപാന കേന്ദ്രമായി അധഃപതിച്ചത്. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് സമീപത്തുള്ള ക്യാന്റീനിനോട് ചേർന്നാണ് മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തിയത്. നൂറുകണക്കിന് ഒഴിഞ്ഞ കുപ്പികളും മറ്റു അനുബന്ധ സാമഗ്രികളും മുകളിലെ നിലയിലെ ടെറസ്സിൽ നിക്ഷേപിച്ച നിലയിലാണ്. സംസ്ഥാന ഭരണ മാറ്റത്തിന് ശേഷം ഒരു വിഭാഗം ക്യാമ്പസിൽ എത്തുമ്പോൾ മദ്യപാന പാർടികൾ നടക്കാറുള്ളതായി ആരോപണമുണ്ട്. ​യോഗങ്ങൾക്കും മറ്റും എത്തിയാൽ അതിനുശേഷം മദ്യപാന സദസ്സുകൾ നടക്കുന്നത് പതിവാണ്. ഇത്തരത്തിൽ നടത്തിയ പാർടികളിൽ ഉപയോഗിച്ച ശേഷം ബാക്കി വന്ന കുപ്പികളാണ് ക്യാന്റീനിനു സമീപം നിക്ഷേപിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരുടെ എതിർപ്പ് അവഗണിച്ചാണ് പലപ്പോഴും ഇവിടെ മദ്യപാന സദസ്സുകൾ സംഘടിപ്പിക്കുന്നത്. വിദേശ മദ്യമടക്കമുള്ളവയുടെ കുപ്പികൾ കൂട്ടത്തിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home