വഞ്ചിയിൽ കുഴഞ്ഞുവീണ് മരിച്ചു

കൃത്യവാസൻ
ഏങ്ങണ്ടിയൂർ
പുഴയിൽ ചേറ് വാരുന്നതിനിടയിൽ തൊഴിലാളി വഞ്ചിയിൽ കുഴഞ്ഞുവീണ് മരിച്ചു.ചേറ്റുവ പടന്ന തീരദേശ റോഡിന് സമീപം പഞ്ച വീട്ടിൽ കൃത്യവാസൻ(63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ചേറ്റുവ പുഴയിൽ ആയിരുന്നു സംഭവം. ചേറ് വാരിയതിനുശേഷം തന്റെ വഞ്ചിയിൽ മടങ്ങുന്നതിനിടയിലാണ് കുഴഞ്ഞുവീണത്.പുഴയിൽ കക്കവാരുന്നവരും മറ്റുതൊഴിലാളികളും ഉടൻ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം വെള്ളി രാവിലെ പത്തിന് ചേറ്റുവ പൊതുശ്മശാനത്തിൽ. ഭാര്യ: ഗിരിജ. മക്കൾ:നീതു,ഗീതു,ആതിര,അവീന,ആദിത്യ. മരുമകൻ:അഖീഷ്.








0 comments