വാനിടിച്ച് കാൽനടയാത്രികൻ മരിച്ചു

സിൻസൻ
മാള
അണ്ണല്ലൂർ- കാരൂർ കനാൽ റോഡിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രികൻ മരിച്ചു. കാരൂർ കരയാംപറമ്പിൽ സിൻസൻ (47) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സിൻസനെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വാനിന്റെ ടയർ സിൻസന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റു. ഉടൻ വാൻ ഡ്രൈവർ സിൻസനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വ പകൽ മൂന്നിന് കാരൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. അച്ഛന്‍: പരേതനായ ജോസഫ്. അമ്മ: മേരി.










0 comments