ad
Deshabhimani

23,267 പേർ പുറത്ത്‌

പ്ലസ്‌ വൺ: ആദ്യ അലോട്ട്‌മെന്റിൽ 
ഇടംനേടിയത്‌ 23,782 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 16, 2026, 02:11 AM | 1 min read

കോഴിക്കോട്‌

ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ്‌ പൂർത്തിയായപ്പോൾ പട്ടികയിൽ ഇടംനേടിയത്‌ 23,782 പേർ. ഭിന്നശേഷി വിഭാഗക്കാർക്കുള്ള അധിക സീറ്റടക്കം ഏകജാലക പ്രവേശനത്തിന്‌ ജില്ലയിൽ 31,581 സീറ്റുണ്ട്‌. ആകെയുള്ള 47,049 അപേക്ഷകരിൽ 50 ശതമാനത്തോളം പേർ പട്ടികയ്ക്കു പുറത്താണ്‌. ശേഷിക്കുന്ന 7799 സീറ്റിലേക്ക്‌ അടുത്ത ഘട്ടങ്ങളിൽ അലോട്ട്‌മെന്റ്‌ നടക്കും. 23,267 പേർ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. രണ്ടാം അലോട്ട്‌മെന്റ്‌ 22നും മൂന്നാം അലോട്ട്‌മെന്റ്‌ 29നും പ്രസിദ്ധീകരിക്കും. സ്പോർട്‌സ് ക്വോട്ടയിലേക്ക് 1000 അപേക്ഷകൾ ലഭിച്ചതിൽ 244 സീറ്റാണ് ഉറപ്പായത്‌. 44,317 (എസ്‌എസ്‌എൽസി), 1838 (സിബിഎസ്ഇ), 103 (ഐസിഎസ്ഇ), 721 (മറ്റുള്ളവ) എന്നിങ്ങനെയാണ്‌ അപേക്ഷകരുടെ എണ്ണം.


ഇവ ശ്രദ്ധിക്കണം

​അലോട്ട്‌മെന്റ്‌ ലഭിച്ചവർ ബുധൻ വൈകിട്ട്‌ അഞ്ചിനുമുമ്പ്‌ പ്രവേശനം നേടണം. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനമാണ്‌ നേടേണ്ടത്‌. മറ്റ്‌ ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലികമായോ സ്ഥിരമായോ പ്രവേശനം നേടാം. താൽക്കാലിക പ്രവേശനത്തിന്‌ ഫീസ്‌ അടയ്‌ക്കേണ്ട. ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂ‌ളിൽ നൽകണം. താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക്‌ വിവരങ്ങൾ പരിശോധിക്കാം. പ്രവേശനത്തിന്‌ യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയിന്റ്‌, ടൈ ബ്രേക്ക് എന്നിവയ്ക്ക്‌ അർഹതയുണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഒറിജിനൽ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാകാത്തവർക്ക്‌ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കും. വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം എത്തിയാണ്‌ പ്രവേശനം നേടേണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home