ഇഎസ്ഐ ആശുപത്രിയിൽ എത്തിയവർക്ക് മലിനജല അഭിഷേകം

ഏലൂർ പാതാളം ഇഎസ്ഐസി ആശുപത്രിയിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു
കളമശേരി
ഏലൂർ പാതാളത്തെ ഇഎസ്ഐസി ആശുപത്രിയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് രോഗികളും സഹായികളും മലിനജലത്തിൽ കുളിച്ചു. തിങ്കൾ രാവിലെയാണ് ആശുപത്രിയിലെ പ്രധാന കവാടത്തിനുമുന്നിൽ മലിനജലധാര രൂപപ്പെട്ടത്.
പോർച്ചിലെ ടെറസിൽനിന്ന് വെള്ളമൊഴുകിപ്പോകാൻ സ്ഥാപിച്ച പൈപ്പ് പൊട്ടിയതോടെ താഴെനിന്നവരുടെ തലയിലും മുഖത്തും വസ്ത്രത്തിലുമൊക്കെ അഴുക്കുവെള്ളം വീണു. ടെറസിൽ കെട്ടിക്കിടന്ന വെള്ളമാണ് ഒഴുകി ഇറങ്ങിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി അറിയുന്നു.









0 comments