നിപാ: രോഗിയുടെ അടുത്ത ബന്ധു നിരീക്ഷണത്തിൽ

കോഴിക്കോട്
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നിപാ രോഗിയുടെ അടുത്ത ബന്ധുവിനെ നിരീക്ഷണത്തിനായി തിങ്കളാഴ്‌ച മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സമ്പർക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
രോഗബാധിതന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള മറ്റൊരു ആരോഗ്യപ്രവർത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവാണ്. നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുപേരിൽ രോഗിയുടെ അടുത്ത ബന്ധുക്കളായ രണ്ടുപേരെ വിട്ടയച്ചു.
ജില്ലയിൽ പുതിയ നിപാ കേസുകൾ റിപ്പോർട്ട് ചെയ്യുകയോ സമ്പർക്കപ്പട്ടികയിൽ പുതുതായി ആരെയും ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 103 പേരാണുള്ളത്. ഇതിൽ നാലുപേർ അതിതീവ്ര ജാഗ്രതാ വിഭാഗത്തിൽപ്പെട്ടവരും 14 പേർ തീവ്ര ജാഗ്രതാ വിഭാഗത്തിൽപ്പെട്ടവരും 85 പേർ കുറഞ്ഞ വിഭാഗത്തിൽപ്പെട്ടവരുമാണ്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്.









0 comments