print edition സൗജന്യയാത്ര ഉദ്‌ഘാടകൻ യൂത്ത് കോൺഗ്രസ് നേതാവ്

അഞ്ചരക്കണ്ടി (കണ്ണൂർ): കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്കുള്ള സൗജന്യയാത്രയുടെ ഉദ്‌ഘാടകനായി യൂത്ത് കോൺഗ്രസ് നേതാവ്. അഞ്ചരക്കണ്ടിയിൽ നടന്ന പരിപാടിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വി പി അബ്‌ദുൾറഷീദ് ഉദ്‌ഘാടനം ചെയ്‌തത്. ഡ്രൈവറെ ത്രിവർണ ഷാൾ അണിയിക്കുകയുംചെയ്‌തു. ഇക്കാര്യം അബ്‌ദുൾറഷീദുതന്നെ ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ പരസ്യപ്പെടുത്തുകയും ചെയ്‌തു. സംഭവം വിവാദമായതോടെ കുറിപ്പ് നീക്കംചെയ്യുകയും ‘കെഎസ്‌ആർടിസിക്ക് യൂത്ത് കോൺഗ്രസ് നൽകിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌തു’ എന്ന രീതിയിൽ മറ്റൊരു കുറിപ്പിടുകയും ചെയ്‌തു.
ധർമടം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു അബ്‌ദുൾറഷീദ്. സർക്കാർ പരിപാടിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ഉദ്‌ഘാടകനാക്കിയത് ചട്ടലംഘനമാണ്. ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കിയതിൽ കെഎസ്‌ആർടിസി ജീവനക്കാർക്ക് പ്രതിഷേധമുണ്ട്.









0 comments