ad
Deshabhimani

കെ എം അബ്ദു അന്തരിച്ചു

കെ_എം_അബ്ദു

കെ_എം_അബ്ദു

വെബ് ഡെസ്ക്

Published on Aug 03, 2026, 12:15 AM | 1 min read

കൊടുങ്ങല്ലൂർ

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ നേതാവും സിപിഐ എം എറിയാട് ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന എറിയാട് പേബസാർ പടിഞ്ഞാറ് കാരിയേഴത്ത് കെ എം അബ്ദു (85) അന്തരിച്ചു. കബറടക്കം നടത്തി. നിലവിൽ സിപിഐ എം എറിയാട് പേബസാർ ബ്രാഞ്ചംഗമാണ്. സിഐടിയു തൃശൂർ ജില്ലാ കമ്മറ്റി അംഗം, തൃശൂർ ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, എറിയാട്, എടവിലങ്ങ്‌ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) എറിയാട് പഞ്ചായത്ത് സെക്രട്ടറി, മത്സ്യ വിതരണത്തൊഴിലാളി യൂണിയൻ (സിഐടിയു) എറിയാട് പഞ്ചായത്ത് സെക്രട്ടറി, എറിയാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ കെ വത്സരാജ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യുപി ജോസഫ്, പി കെ ചന്ദ്രശേഖരൻ, ഏരിയ സെക്രട്ടറിമാരായ മുസ്താക്കലി, പി കെ ശിവരാമൻ എറിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ഭാര്യ: ഉമ്പാത്തു.മക്കൾ :അസ്മ, ഷംല, ബിന്ദു,വിജി,ഷഹന മരുമക്കൾ: മജീദ്,അബ്ദുൽ ഗഫൂർ, ബഷീർ, ഷാഹിദ്,അസീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home