ad
Deshabhimani

യുവാവ്‌ പറമ്പിൽ മരിച്ച നിലയിൽ

രതീഷ്

രതീഷ്

വെബ് ഡെസ്ക്

Published on Sep 27, 2026, 11:50 PM | 1 min read


പുത്തൂർ

ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നൂക്കര പുത്തൻപുരയ്ക്കൽ രതീഷ് (45) നെയാണ് വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൂർ സുവോളജിക്കൽ പാർക്കിലെ താൽക്കാലിക ജീവനക്കാരനാണ്.ഞായറാഴ്ച രാവിലെ മുതൽ കാണാതായ രതീഷിനെ തിരയുന്നതിനിടയിലാണ് വൈകിട്ട്‌ ഏഴോടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടത്. കഴുത്തിലും കൈയിലും പൊള്ളലേറ്റ നിലയിലാണ്. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അച്ഛൻ: രാവുണി.അമ്മ: സരോജനി. ഭാര്യ: ലതിക. മക്കൾ: ശമ്പരിനാഥ്, ശ്രീഹരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home