print edition ഷാജിയുടെ നുണകളും വസ്തുതയും

•നുണ
മുഖ്യമന്ത്രി അടക്കം കേരളത്തിലെ ഒരു മന്ത്രിക്കും രജിസ്ട്രേഷൻ നമ്പർ വെച്ച് ഇന്നുവരെ ഒരു ഉത്തരവും സർക്കാർ ഇറക്കിയിട്ടില്ല.
•വസ്തുത
മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ രജിസ്ട്രേഷൻ നമ്പർ സഹിതമാണ് സർക്കാർ ഉത്തരവിറക്കുന്നത്. ഫിഷറീസ് മന്ത്രിക്കും (കെഎൽ 07 ഡിഇ -2885) ആഭ്യന്തര മന്ത്രിക്കും (കെ എൽ 01 സിഎസ് 3834) സ്വകാര്യ വാഹനം ഏർപ്പെടുത്തിയപ്പോഴും വാഹന നമ്പർ പറഞ്ഞിരുന്നു.
•നുണ
സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോൾ മാത്രം അനുമതി മതി. സംസ്ഥാനത്തിനകത്ത് അത്തരം ഉത്തരവിന്റെ ആവശ്യമില്ല.
•വസ്തുത
മന്ത്രിമാർ സ്വകാര്യ വാഹനങ്ങളിൽ സ്റ്റേറ്റ് ബോർഡ് വയ്ക്കാൻ അനുമതി തേടുന്നത് സംസ്ഥാനത്തിനകത്തുള്ള യാത്രകൾക്കാണ്. 1989-ലെ കേരള മോട്ടോർ വാഹന ചട്ടം 92 എ പ്രകാരം സർക്കാർ ഉടമസ്ഥതയിലല്ലാത്ത ഒരു സ്വകാര്യ വാഹനത്തിലും മുൻകൂർ അനുമതിയില്ലാതെ 'കേരള സ്റ്റേറ്റ്' ബോർഡുകളോ പദവികളോ പ്രദർശിപ്പിക്കാൻ പാടില്ല.
പ്രദർശിപ്പിക്കണമെങ്കിൽ രജിസ്ട്രേഷൻ നമ്പർ സഹിതം പൊതുഭരണ വകുപ്പിൽനിന്ന് ഭരണാനുമതി നേടണം.
•നുണ
സെക്ഷൻ 9 (3.44, 3.45) പ്രകാരം കാറിൽ ദേശീയ പതാക ഉപയോഗിക്കാൻ മന്ത്രിമാർക്ക് പ്രിവിലേജ് ഉണ്ട്. ഔദ്യോഗിക വാഹനമായിരിക്കണം എന്ന് നിർബന്ധമില്ല.
•വസ്തുത
കാറിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിനുള്ള മാനദണ്ഡമാണ് ഫ്ലാഗ് കോഡ്. ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള അനുമതിയെ സ്വകാര്യ വാഹനത്തിൽ 'കേരള സർക്കാർ' എന്ന് ഔദ്യോഗിക നെയിം ബോർഡ് വയ്-ക്കാനുള്ള അനുവാദമായി വ്യാഖ്യാനിക്കാനാവില്ല.










0 comments