തെരഞ്ഞെടുപ്പ് കമീഷൻ: ചീഫ് ജസ്റ്റിസിന് തുറന്ന കത്ത്

ന്യൂഡൽഹി
: എസ്‌ഐആറിലും തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തനത്തിലും അടിയന്തര ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും രണ്ടായിരത്തിലധികം പൗരൻമാരുടെ തുറന്ന കത്ത്. അക്കാദമിക് പണ്ഡിതർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചു.
വോട്ടർമാരുടെ വിവരകേന്ദ്രീകരണത്തെ സംബന്ധിച്ച ആരോപണം, തെരഞ്ഞെടുപ്പ് ഫോമുകളിലെ മാറ്റങ്ങൾ, എസ്‌ഐആർ പ്രക്രിയയിലെ ഇസിഐ നെറ്റ് പ്ലാറ്റ്‌ഫോമിന്റെ പങ്ക്, വോട്ടർമാരുടെ പേര് വലിയ തോതിൽ നീക്കംചെയ്യാപ്പെടാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്.
എസ്‌ഐആർ നടപടി അടിയന്തരമായി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന ആവശ്യവും കത്തിലുണ്ട്.










0 comments