ad
Deshabhimani

ജീവനേക്കാൾ വിലയുള്ള മരുന്നുകൾ

sample medicines
വെബ് ഡെസ്ക്

Published on Sep 28, 2026, 12:30 AM | 2 min read

രക്താർബുദം ബാധിച്ച്‌ മൂന്നുവർഷമായി ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ സ്വകാര്യ ബസ്‌ ഡ്രൈവർ ആറുമാസം ‍ഇടവിട്ട്‌ എടുക്കേണ്ട കുത്തിവയ്‌പ്പിനായി തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിയപ്പോൾ മരുന്നില്ല.

‘ബിപിഎൽ കാർഡാണ്‌, മരുന്ന്‌ സ‍ൗജന്യമായിരുന്നല്ലോ’ എന്ന്‌ ചോദിച്ചപ്പോൾ ‘സ്റ്റോക്കില്ലെ’ന്ന മറുപടി. കാരുണ്യഫാർമസിയിലും ‘മരുന്നില്ല’. സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ‘ഇന്റാക്സ്‌ ഫാർമസിക്യൂ‍ട്ടിക്കൽസ്‌’ കമ്പനിയുടെ റിറ്റുക്-സിമാബ്‌ 10 മില്ലിഗ്രാം മരുന്നിന്‌ വില 40,000 രൂപ. കുത്തിവയ്-പ്പ് മുടക്കാനാവത്തതിനാൽ കടംവാങ്ങി മരുന്നെടുത്തു.

കാൻസർ മരുന്നുകൾ വിലകുറച്ചു നൽകുന്ന ആരോഗ്യ വകുപ്പിന്റെ "കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്‌സ്' ഫാർമസികളിലും മരുന്നുകൾ ലഭ്യമല്ല. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കെഎംഎസ്‌സിഎൽ വഴി കാൻസർ മരുന്നുകൾക്ക്‌ നൽകിയ ടെൻഡർ യുഡിഎഫ്‌ സർക്കാർ റദ്ദാക്കിയതാണ്‌ പ്രതിസന്ധിക്ക്‌ കാരണം.

കാരുണ്യമില്ലാത്ത ബ്രാൻഡഡ്‌ കൊള്ള

ജീവിതശൈലീ രോഗങ്ങളുടെയും, കാൻസറിന്റെയും മരുന്നുകൾ ഇനിമുതൽ വൻകിട ബ്രാൻഡുകളിൽ നിന്ന്‌ വാങ്ങാനാണ്‌ ആരോഗ്യവകുപ്പിന്റെ തീരുമാനം. ജനറിക്‌ മരുന്നുകൾക്ക്‌ ഗുണമേന്മയില്ലെന്നും ബ്രാൻഡഡ്‌ മരുന്നുകളാണ്‌ ഡോക്-ടർമാർ ആവശ്യപ്പെടുന്നതെന്നുമാണ്‌ വാദം. ഫാർമസി കമ്പനികളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും കമീഷൻ പറ്റുന്ന ഡോക്-ടർമാരുടെ തന്ത്രമാണ്‌ ഇതിന്‌ പിന്നിൽ. 6,000 രൂപ മാത്രം ഈടാക്കി കാൻസർ മരുന്നുകൾ ലഭ്യമാക്കാൻ 2024ൽ എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച കാരുണ്യ സ്-പർശം -സീറോ പ്രോഫിറ്റ് ആൻഡി കാൻസർ ഡ്രഗ്‌സ്' ഫാർമസി പദ്ധതി അട്ടിമറിക്കപ്പെടുകയാണ്‌.

കാൻസറിനുള്ള 252 ഇനം ബ്രാൻഡഡ്‌ ജനറിക്‌ മരുന്നുകളാണ്‌ കമ്പനികളോട്‌ ചർച്ച നടത്തി ബൾക്ക്‌ ഓർഡറിലൂടെ വിലകുറച്ച്‌ എൽഡിഎഫ്‌ സർക്കാർ ലഭ്യമാക്കിയത്‌. ഇ‍ൗ കമ്പനികൾക്ക്‌ പകരം വൻകിട കമ്പനികൾക്ക്‌ വാതിൽ തുറന്നുകൊടുക്കുന്നതോടെ കുറഞ്ഞവിലയിൽ രോഗികൾക്ക്‌ മരുന്ന്‌ കിട്ടില്ല. ജീവൻരക്ഷാ മരുന്നുകളുടെ വിൽപ്പനയിൽ റീട്ടെയ്‌ലർ വിലയും എംആർപിയും തമ്മിലുള്ള അന്തരത്തെ സുപ്രീംകോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. നിർമാതാക്കൾ ബ്രാൻഡുകൾക്കും വിൽപനക്കാർക്കും 2,700 രൂപയ്ക്ക് നൽകുന്ന മരുന്നിന്റെ എംആർപി 27,000 രൂപയായിരിക്കും. ഇ‍ൗ കൊള്ള ഒഴിവാക്കാനാണ്‌ നിർമാണ കമ്പനികളിൽ നിന്ന് നേരിട്ട്‌ എൽഡിഎഫ്‌ സർക്കാർ മരുന്നെത്തിച്ചത്‌.

26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവിൽ ‘ലാഭമില്ലാത്ത വിലയ്-ക്ക്' (സീറോ പ്രോഫിറ്റ്‌) മരുന്നുകൾ ലഭ്യമാക്കി. നിലവിൽ ഇതേ മരുന്നുകൾ സ്വകാര്യ ഫാർമസികളിൽ നിന്നും ലോക്കൽ പർച്ചേസിങ്‌ നടത്തുന്നതിലൂടെ ഉയർന്ന വിലകൊടുത്താണ്‌ സർക്കാർ ആശുപത്രികളിലെത്തിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home