ad
Deshabhimani

എസ്ഐആർ: 
സുപ്രീംകോടതിയെ വിമർശിച്ച് ദവെ

DAVE.
വെബ് ഡെസ്ക്

Published on Sep 28, 2026, 12:30 AM | 1 min read

ന്യൂഡൽഹി: പ്രായപൂർത്തി വോട്ടവകാശമെന്ന ഭരണഘടനാദത്തമായ പ‍ൗരാവകാശം ഇല്ലാതാക്കുന്നതിൽ തെരഞ്ഞെടുപ്പ്‌ കമീഷനെയും സുപ്രീംകോടതിയെയും രൂക്ഷമായി വിമർശിച്ച്‌ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ ദവെ. എസ്‌ഐആർ ഹർജികളിൽ കോടതി സ്വീകരിച്ച മനോഭാവത്തെയും ദവെ കണക്കറ്റ്‌ വിമർശിച്ചു. രാഷ്ട്രീയത്തിൽ തുല്യത ഉണ്ടെന്നാണ്‌ അംബേദ്‌കർ പറഞ്ഞത്‌.

ആ അവകാശം ഇല്ലാതാക്കുന്നതിൽ കമീഷനും സുപ്രീംകോടതിക്കും നന്ദിയുണ്ടെന്നും എസ്‌ഐആറിന്റെ പേരിൽ തനിക്കും ഭാര്യയ്ക്കും നോട്ടീസ്‌ ലഭിച്ചെന്നും പതിനേഴാമത് കെ എം ബഷീർ സ്മാരക പ്രഭാഷണത്തിൽ പരിഹാസരൂപേണ അദ്ദേഹം പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ചെയ്യുന്ന നിയമവിരുദ്ധ കാര്യങ്ങൾ രണ്ട് തിരഞ്ഞെടുപ്പ് കമീഷണർമാർ തുറന്നുപറഞ്ഞു. ഒന്നും സംഭവിച്ചില്ല.

എസ്‌ഐആർ നടത്താൻ കോടതി അനുവദിച്ചു. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് കാണുമ്പോൾപോലും കോടതി ഇടപെട്ടില്ല. 13.50 കോടി പേരെ ഇന്ത്യക്കാരല്ലാതാക്കിയാൽ ജനാധിപത്യത്തിന്‌ എന്ത്‌ സംഭവിക്കുമെന്ന്‌ ഉ‍ൗഹിക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം തുറന്നടിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home