ad
Deshabhimani

ഓമനയും ശരണ്യയും 
ഇനി ഗാന്ധിഭവൻ തുണയിൽ

gandhibhavan

ഓമനയെയും ശരണ്യയെയും ഗാന്ധിഭവനിലേക്ക് മാറ്റുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 12:57 AM | 1 min read

കായംകുളം

​മറ്റാരും സംരക്ഷിക്കാൻ ഇല്ലാതെ കഴിഞ്ഞിരുന്ന കൊറ്റുകുളങ്ങര താനത്ത് തറയിൽ ഓമന (58), ശരണ്യ (31) എന്നിവർക്ക് ഗാന്ധിഭവനിൽ സംരക്ഷണം. ഓമനയുടെ മൂത്ത മകൾ ശരണ്യ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്‌. ഒരുവർഷം മുമ്പ് ഓമനയുടെ ഇടതുവശം പക്ഷാഘാതം സംഭവിച്ചതിനെത്തുടർന്ന്‌ ചലനശേഷി നഷ്‌ടപ്പെട്ടിരുന്നു. നാട്ടുകാരും അയൽവാസികളും നൽകുന്ന ഭക്ഷണവും സഹായവുമാണ്‌ ഏക ആശ്രയം. തുടർന്ന്‌ പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദേശാനുസരണം ഓർഗനൈസിങ്‌ സെക്രട്ടറി മുഹമ്മദ് ഷമീർ ഓമനയെയും ശരണ്യയെയും ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തു. വാർഡ് കൗൺസിലർ സുമയ്യ മുജീബ്, ആംബുലൻസ് സേവന പ്രവർത്തകൻ ആഷിക് തുടങ്ങിയവർ സഹായമൊരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home