പ്രളയ രക്ഷാപ്രവർത്തന പരിശീലനം

ജില്ലയിലെ സിവിൽ ഡിഫൻസ് വളന്റിയേഴ്‌സിന് പ്രളയ രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകുന്നു
കോലഞ്ചേരി
ജില്ലയിലെ സിവിൽ ഡിഫൻസ് വളന്റിയേഴ്‌സിന് പ്രളയ രക്ഷാപ്രവർത്തനത്തിൽ പരിശീലനം തുടങ്ങി. കടമ്പ്രയാറിൽ പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് പരിശീലനം സംഘടപ്പിച്ചത്.
വരും മാസങ്ങളിൽ തുടർ പരിശീലനം നടത്തും. ഇതിന്റെ ഭാഗമായി കടമ്പ്രയാർ എക്കോ ടൂറിസം നടപ്പാത ശുചീകരിച്ചു. എറണാകുളം സ്കൂബ ടീമും പരിശീലനത്തിൽ പങ്കെടുത്തു.










0 comments