ad
Deshabhimani

വേളി–കഠിനംകുളം സോളാർ ബോട്ട് 
സർവീസ് 30 മുതൽ

വേളി– -കഠിനംകുളം കായലിൽ സർവീസ് നടത്താനൊരുങ്ങുന്ന സോളാർ ബോട്ട്

വേളി– -കഠിനംകുളം കായലിൽ സർവീസ് നടത്താനൊരുങ്ങുന്ന സോളാർ ബോട്ട്

വെബ് ഡെസ്ക്

Published on Sep 28, 2026, 02:32 AM | 1 min read

തിരുവനന്തപുരം

കഠിനംകുളം സോളാർ ബോട്ട് സർവീസിന് 30 മുതൽ തുടക്കമാകും. സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക നിരക്കുകളാണ്. വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽനിന്നാരംഭിച്ച് കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർകൊണ്ട് തിരികെ എത്തുന്നതാണ് യാത്ര. സിയാലിന്റെ സോളാർ ബോട്ട് വാടകയ്ക്കെടുത്താണ് സർവീസ്. ഒരേസമയം 24 യാത്രക്കാർക്ക് സഞ്ചരിക്കാം. ഒരു വശത്തേക്ക് 14 കിലോമീറ്ററുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂർ വേണം. പകൽ ഒന്പതുമുതൽ ഒന്നുവരെയും രണ്ടരമുതൽ വൈകിട്ട് ആറരവരെയുമാണ് സർവീസുകൾ നടത്താൻ ഉദ്ദേശിക്കുന്നത്. വേളിയിൽനിന്ന്‌ ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽനിന്ന്‌ കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽനിന്ന്‌ കഠിനംകുളത്തേക്ക് 80 രൂപയുമാണ് യാത്രാനിരക്ക്. എന്നാൽ വിനോദസഞ്ചാരികൾക്ക് വേളിയിൽനിന്ന്‌ കഠിനംകുളത്ത് പോയി തിരികെ വരാൻ 400 രൂപ ഈടാക്കും. 11 വയസ്സിന് മുകളിലുള്ളവർക്കാണ് ഈ നിരക്ക്. അഞ്ചുമുതൽ 11 വയസ്സുവരെയുള്ളവർക്ക് പകുതി നിരക്ക് മതി. 30ന് മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home