ad
Deshabhimani

അഞ്ചുതെങ്ങിൽ വിജയം ഉറപ്പിച്ച് എൽഡിഎഫ്

അഞ്ചുതെങ്ങ് ഡിവിഷനിൽ എസ് ബിജിമോളുടെ വിജയത്തിനായി എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ 
സ്ക്വാഡ് പ്രവർത്തനം നടത്തുന്നു

അഞ്ചുതെങ്ങ് ഡിവിഷനിൽ എസ് ബിജിമോളുടെ വിജയത്തിനായി എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ 
സ്ക്വാഡ് പ്രവർത്തനം നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:41 AM | 1 min read

ചിറയിൻകീഴ്

അഞ്ചുതെങ്ങ് ഡിവിഷനിൽ വൻ ഭൂരിപക്ഷത്തില്‍ എസ് ബിജിമോളെ വിജയിപ്പിക്കാനുറപ്പിച്ച് വോട്ടർമാർ. നിശ്ശബ്ദ പ്രചാരണം അവസാനിച്ച് തിങ്കൾ രാവിലെമുതൽ വോട്ടെടുപ്പിനൊരുങ്ങുമ്പോൾ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് പ്രവർത്തകരും സ്ഥാനാർഥിയും. ഡിവിഷനിലുൾപ്പെടുന്ന വാർഡുകളിലെ ഓരോ വീട്ടിലും സ്ഥാനാർഥിക്ക് കിട്ടിയ സ്വീകാര്യതയും വിജയപ്രതീക്ഷ വർധിപ്പിക്കുന്നു. കോവിഡ്കാലത്ത് ജനങ്ങൾക്കിടയിൽ നടത്തിയ പ്രവർത്തനവും പാലിയേറ്റീവ് അംഗമെന്ന നിലയിലും സുപരിചിതയായ ബിജിമോളെ തങ്ങളുടെ കുടുംബാംഗത്തെപ്പോലെയാണ് വോട്ടർമാർ ചേർത്തുപിടിച്ചത്. തുടർച്ചയായി എൽഡിഎഫ് വിജയിച്ചു വന്ന ഡിവിഷനിൽ കഴിഞ്ഞ തവണ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട ബി എസ് അനൂപ് ബിജെപിയിലേക്ക്‌ ചുവടുമാറി. ഇതോടെയാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങി യത്. യുഡിഎഫിന് പുറമെ ബിജെപിയും മത്സരരംഗത്തുണ്ടെങ്കിലും അവർക്ക് സ്വാധീനമില്ലാത്ത ഡിവിഷൻകൂടിയാണ് അഞ്ചുതെങ്ങ്. അഞ്ചുതെങ്ങിലെ കേട്ടുപുര, പുത്തൻനട, കൊച്ചു മേത്തൻകടവ്, വലിയപള്ളി, അഞ്ചുതെങ്ങ് കോട്ട, ജങ്ഷൻ എന്നീ വാർഡുകളും ചിറയിൻകീഴ് പഞ്ചായത്തിലെ മുതലപ്പൊഴി, അരയതുരുത്തി വാർഡുകളുൾപ്പെട്ട ഡിവിഷനിൽ 9147 വോ ട്ടർമാരാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home