ad
Deshabhimani

ഹൃദയഭാഷയിൽ 
അമീനയും അമീർഷും

vaakkukalude akabadiyillathe

അമീർഷും അമീനയും

വെബ് ഡെസ്ക്

Published on Sep 28, 2026, 02:59 AM | 1 min read

മുണ്ടക്കയം വാക്കുകളുടെ അകമ്പടിയില്ലാതെ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ച്‌ അമീനയും അമീർഷും ഒന്നിച്ചു. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുവരും ഒന്നിച്ചപ്പോൾ നാടാകെ ആശിർവദിച്ചു. കാട്ടാനയാക്രമണത്തിൽ അമ്മയെ നഷ്ടമായ നോവറിയുന്ന ഓർമകൾക്കിടയിലാണ്‌ ജീവിതത്തിന്റെ പുതിയതീരത്തേക്ക്‌ അമീന ചുവടുവച്ചത്‌. പെരുവന്താനം ചെന്നാപ്പാറ ടോപ്പ് നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെയും പരേതയായ സോഫിയയുടെയും മകളാണ് ഐടിഐ വിദ്യാർഥിനിയായ അമീന. കാഞ്ഞിരമറ്റം മാരിത്താഴം ചുളിക്കോട്ടിൽ നൗഷാദ് - റഷീദ ദമ്പതികളുടെ മകനും സ്വകാര്യ സ്ഥാപന ജീവനക്കാരനുമാണ് അമീർഷ്. കഴിഞ്ഞ വർഷം ഫെബ്രുവരി 10-നാണ് വീടിന് സമീപത്തെ ഓലിയിൽ കുളിക്കാൻ പോയ സോഫിയയെ കാട്ടാന ചവിട്ടിക്കൊന്നത്‌. ആ വലിയ സങ്കടങ്ങൾക്കിടയിലാണ് അമീനയുടെ ജീവിത പങ്കാളിയായി അമീർഷ് എത്തിയത്‌. മുണ്ടക്കയം വരിക്കാനി ജമാഅത്ത് ഓഡിറ്റോറിയത്തിൽ ​ജമാഅത്ത് ഭാരവാഹികളുടെയും പുരോഹിതന്മാരുടെയും സാന്നിധ്യത്തിലായിരുന്നു നിക്കാഹ്. ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ അമീർഷ് അമീനയുടെ കഴുത്തിൽ മാല ചാർത്തി. ഷൈബു ബസ് ഉടമ അലിയുടെ നേതൃത്വത്തിലുള്ള സഹപ്രവർത്തകരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home