ad
Deshabhimani

വാക്കത്തൺ നടത്തി

 'Walkathon'

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി നേതൃത്വത്തിൽ നടത്തിയ വാക്കത്തൺ 
സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ മോഹിത് റാവത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:36 AM | 1 min read

കൊച്ചി


ലോക ഹൃദയദിനത്തില്‍ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും വെൽകെയർ ആശുപത്രിയും സംയുക്തമായി നടത്തിയ വാക്കത്തൺ സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ മോഹിത് റാവത്ത് ഫ്ലാഗ് ഓഫ് ചെയ്തു.


ഹൈക്കോർട്ട് ജങ്ഷനിലെ വഞ്ചി സ്ക്വയറിൽനിന്ന് ആരംഭിച്ച വാക്കത്തണ്‍ സെന്റ് തെരേസാസ് കോളേജിൽ സമാപിച്ചു. വിദ്യാർഥികളും വെൽകെയർ ആശുപത്രി ജീവനക്കാരും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാർ റിട്ട. ജഡ്‌ജി ജസ്‌റ്റിസ്‌ വി കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി എസ് ജയേഷ് അധ്യക്ഷനായി. ഡോ. ശിവകുമാർനായർ, ഡോ. രാജസേനൻ നായർ, ബെൻസി എബ്രീൽ തുടങ്ങിയവര്‍ സംസാരിച്ചു.

ലോക ഹൃദയദിനത്തോടനുബന്ധിച്ച് റോട്ടറി ഡിസ്ട്രിക്ട് 3205 കൊച്ചിന്‍ കോസ്‌മോസിന്റെ നേതൃത്വത്തില്‍ നാലുകിലോമീറ്റര്‍ വാക്കത്തണ്‍ സംഘടിപ്പിച്ചു. എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍നിന്നാരംഭിച്ച് നഗരം ചുറ്റി ഡിഎച്ച് ഗ്രൗണ്ടില്‍ സമാപിച്ചു. ഡോ. സജി വി കുരുട്ടുകുളം, ഡോ. അനില്‍കുമാര്‍, ഡോ. പോള്‍ തോമസ്, ഡോ. ജി എന്‍ രമേഷ്, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 500- പേര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home