കെഎഎസ്‌എസ്‌ഇഎ ഇൻഡസ് സെക്-ഷൻ കൺവൻഷൻ
ഓട്ടോമൊബൈൽ മേഖലയിൽ മിനിമം വേതനം നടപ്പാക്കണം

കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ ഇൻഡസ് സെക്-ഷൻ സംസ്ഥാന കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ഓട്ടോമൊബൈൽ മേഖലയിൽ മിനിമം വേതനം ഏർപ്പെടുത്തണമെന്ന് കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ലോയീസ് അസോസിയേഷൻ (കെഎഎസ്‌എസ്‌ഇഎ– സിഐടിയു) ഇൻഡസ് സെക്-ഷൻ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. എറണാകുളം ആശിർഭവൻ ഹാളിൽ (ബിജു– സാബുനാഥ് നഗർ ഹാൾ) സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് കൺവൻഷൻ ഉദ്ഘാടനംചെയ്തു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് അധ്യക്ഷനായി. ടി ആർ അഭിലാഷ് രക്തസാക്ഷി പ്രമേയവും ജെ പത്മജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്ഷൻ സെക്രട്ടറി മോൻസി പോൾ പ്രവർത്തന റിപ്പോർട്ടും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ രജീഷ്‌ബാബു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ മമ്മു, ട്രഷറർ പി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ എൻ കൃഷ്ണദാസ് (പ്രസിഡന്റ്), കെ കെ മമ്മു, എ കെ രജീഷ്‌ബാബു, പി എസ് ശാലിനി, കെ ഹരിലാൽ, മനൂഷ് (വൈസ് പ്രസിഡന്റ്). മോൻസി പോൾ (സെക്രട്ടറി). കിങ്ങിണി, പി സന്തോഷ്‌കുമാർ, എസ് രാജൻ, ടി ആർ അഭിലാഷ്, യു കെ ഷാജി (ജോയിന്റ് സെക്രട്ടറി). പി ബിവിലേഷ് (ട്രഷറർ).










0 comments