ad
Deshabhimani

കനിവ് തൃക്കാക്കര ഏരിയ സമ്മേളനം

ഹൃദ്‌രോഗ സാധ്യത നിർണയത്തിന്‌ പ്രത്യേക മൊബൈൽ യൂണിറ്റ്

Kanivu Thrikkakara Area Conference

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എം പി ഉദയൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:38 AM | 1 min read

തൃക്കാക്കര


ഹൃദ്‌രോഗ സാധ്യത നിർണയ ക്യാമ്പയിനായി പ്രത്യേക മൊബൈൽ യൂണിറ്റ് രൂപീകരിക്കാനും, പാലിയേറ്റീവ് പരിപാലനത്തിൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്താനും കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തൃക്കാക്കര ഏരിയ സമ്മേളനം തീരുമാനിച്ചു.

കിടപ്പുരോഗികളുടെ വിവരശേഖരണം ഡിജിറ്റലായി പൂർത്തിയാക്കും. ജില്ലാ സെക്രട്ടറി എം പി ഉദയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ വി മഹേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


എ ജി ഉദയകുമാർ, ഡോ. ജോ ജോസഫ്, കെ ടി സാജൻ, എം ബി മുരളീധരൻ, ഷാഹുൽ ഹമീദ്, കെ എ മസൂദ്, എം ടി മഹേഷ്, വി എ അനീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി പി സാജൽ (പ്രസിഡന്റ്‌), എൻ വി മഹേഷ് (സെക്രട്ടറി ), എം ടി മഹേഷ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home