ad
Deshabhimani

വേൾഡ് കപ്പ്‌ സ്‌ക്വാഡിൽ വെള്ളറടക്കാർ

ഫുട്‌സാലിലുമുണ്ട്‌ ‘നമ്മ പയ്യന്മാർ’ ​

എസ് പി അനന്തൻ, അബിഷിക്ത്, അലൻ ജോൺ
വെബ് ഡെസ്ക്

Published on Sep 28, 2026, 02:39 AM | 1 min read

വെള്ളറട

റഷ്യയിലെ കലുഗയിൽ അന്താരാഷ്ട്ര മൈക്രോ ഫുട്‌സാൽ വേൾഡ് കപ്പിന്‌ പന്തുരുളുമ്പോൾ ഇന്ത്യക്കായി വലകുലുക്കാൻ വെള്ളറടയുടെ മൂവർസംഘമുണ്ടാകുമെന്ന ആവേശത്തിലാണ്‌ നാട്‌. വെള്ളറട ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ എസ് പി അനന്തൻ, അ ബിഷിക്ത്, അലൻ ജോൺ എന്നിവരാണ് ഇന്ത്യൻ ജഴ്‌സിയിൽ കളംനിറയാൻ ഒരുങ്ങുന്നത്. ചെറുപ്പംതൊട്ടേ പ്രാദേശിക ക്ലബ്ബുകൾക്കായി കളിച്ച ഇവർക്ക്‌ ഗോവയിൽ നടന്ന 18–-ാമത് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലെ മിന്നുംപ്രകടനമാണ് ഇന്ത്യൻ കുപ്പായത്തിലേക്ക് വഴിതുറന്നത്. സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുത്ത ആറുപേരിൽ മൂന്നുപേരും ഒരേ സ്‌കൂളിലെ സഹപാഠികളാണെന്നതും അഭിമാനം ഇരട്ടിയാക്കുന്നു. ഫുട്‌സാൽ എന്ന അധികം പ്രചാരമില്ലാത്ത കളിക്ക്‌ പന്തുതട്ടാനിറങ്ങിയപ്പോൾ നാട്ടിൻപുറത്തെ ചെളിപ്പരപ്പുകൾതന്നെയായിരുന്നു കോച്ചിങ് അക്കാദമികളും. ​ദേശീയ ടീമിലേക്ക് യോഗ്യത നേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുട്ടിത്താരങ്ങളുടെ സ്വപ്നങ്ങൾക്കുമുന്നിൽ തടസ്സമാകുന്നത്. ഫെഡറേഷന് കേന്ദ്രസഹായമില്ലാത്തതിനാൽ യാത്രയും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ സ്വയം കണ്ടെത്തേണ്ട അവസ്ഥയാണ് ആശങ്കയുണ്ടാക്കുന്നത്‌. റഷ്യൻ മണ്ണിൽ ഇന്ത്യക്കായി ഇവർക്ക്‌ ഗോളടിച്ചുകയറാൻ എല്ലാവരും കൈകോർക്കുമെന്ന പ്രതീക്ഷയിലാണ്‌ നാട്‌. ഒക്ടോബർ ആറുമുതൽ 12വരെയാണ്‌ ടൂർണമെന്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home