ad
Deshabhimani

കോട്ടൂർ എൻ വേലുക്കുട്ടി 
സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്‌തു

കോട്ടൂർ എൻ വേലുക്കുട്ടി സ്മാരക മന്ദിരം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു

കോട്ടൂർ എൻ വേലുക്കുട്ടി സ്മാരക മന്ദിരം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:30 AM | 1 min read

കാട്ടാക്കട

കെഎസ്‌കെടിയു മുൻ ഏരിയ സെക്രട്ടറിയും സിപിഐ എം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കോട്ടൂർ എൻ വേലുക്കുട്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. വേലുക്കുട്ടിയുടെ കുടുംബം വീട്ടിനുമുന്നിൽ നിർമിച്ച സ്മാരക മന്ദിരവും സിപിഐ എം കുറ്റിച്ചൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. കുറ്റിച്ചൽ ലോക്കൽ സെക്രട്ടറി ജി മണികണ്ഠൻ അധ്യക്ഷനായി. മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ, ജി സ്റ്റീഫൻ എംഎൽഎ, ഐ സാജു, ഏരിയ സെക്രട്ടറി കെ ഗിരി, കോട്ടൂർ സലീം, സി എസ് സുഗതകുമാർ, പി മണികണ്ഠൻ, എം അഭിലാഷ്, ജെ ബീജു, വി വി അനിൽകുമാർ, കള്ളിക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് ബി വിനോദ് കുമാർ, കോട്ടൂർ വി രാജീവ്, കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ്‌ കെ ശ്രീകുമാർ, മകൻ വി എസ് ജയകുമാർ എന്നിവർ സംസാരിച്ചു. കോട്ടൂർ ജങ്‌ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കുറ്റിച്ചൽ ലോക്കൽ സെക്രട്ടറി ജി മണികണ്ഠൻ അധ്യക്ഷനായി. ജി സ്റ്റീഫൻ എംഎൽഎ, ഏരിയ സെക്രട്ടറി കെ ഗിരി, കോട്ടൂർ സലീം, എം അഭിലാഷ്, മുൻ ലോക്കൽ സെക്രട്ടറി പരുത്തിപ്പള്ളി ചന്ദ്രൻ, കോട്ടൂർ വി രാജീവ്, കോട്ടൂർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home