മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറെ കണ്ടെത്താൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

മുഖ്യമന്ത്രി വി ഡി സതീശന്റെ സ്പോൺസറെ കണ്ടെത്താൻ ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ‘മുഖം വരക്കാം.. സമ്മാനം നേടാം' ക്യാമ്പയിൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ശ്രേഷ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
മുഖ്യമന്ത്രി വി ഡി സതീശന്റെ അജ്ഞാത സ്പോൺസർമാരെ കണ്ടെത്താനായി ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി ‘മുഖം വരക്കാം.. സമ്മാനം നേടാം' ക്യാമ്പയിൻ നടത്തി. തേലത്തുരുത്തിൽ നടന്ന പരിപാടി ചിത്രം വരച്ച് ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ശ്രേഷ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി ആർ സജേഷ് കുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സേതുപാർവതി, എം എസ് അരുൺജി, നിവേദ് മധു, എ ആർ ശ്രീജിത്ത്, കെ കെ സജീവൻ, ബി എ സന്ദീപ് എന്നിവർ സംസാരിച്ചു.










0 comments