ad
Deshabhimani

print edition അന്തിമപട്ടികയ്ക്കുമുന്പേ ഡൽഹിയിൽ 
350 അയോഗ്യർ

VOTER LIST
വെബ് ഡെസ്ക്

Published on Sep 28, 2026, 01:28 AM | 1 min read

ന്യൂഡൽഹി : എസ്‌ഐആർ നടപടികൾക്കിടെ അന്തിമപട്ടിക പുറത്തിറങ്ങുംമുന്പ്‌ ഡൽഹിയിൽ 350 വോട്ടർമാരെ അയോഗ്യരാക്കി തെരഞ്ഞെടുപ്പ്‌ കമീഷൻ. ഇതിൽ 200 പേരും വികാസ്‌പുരി മണ്ഡലത്തിലാണ്‌. അവലോകന യോഗത്തിൽ സംഭവം പുറത്തുവന്നതോടെ നിസാര കാരണത്താൽ ആരെയും അയോഗ്യരാക്കരുതെന്ന്‌ ചീഫ്‌ ഇലക്ടറൽ ഓഫീസർ നിർദേശം നൽകി. ഇതിനകം 35 ശതമാനം വോട്ടർമാർക്കും നോട്ടീസയച്ച ഡൽഹിയിലെ എസ്‌ഐആർ നടപടി വൻ വിവാദമായിരിക്കെയാണ്‌ ഇആർഒമാരുടെ വിചിത്ര നടപടി.

നോട്ടീസ്‌ ലഭിച്ചവർക്ക്‌ രേഖകൾ സഹിതം പരാതി നൽകാൻ ഇനിയും സമയമുണ്ടെന്നിരിക്കെ അയോഗ്യരായി പ്രഖ്യാപിച്ചത്‌ മനഃപൂർവമായ വോട്ടുവെട്ടലാണെന്ന സംശയം ബലപ്പെടുത്തി. ഡൽഹിയിലെ 33 ലക്ഷം നോട്ടീസുകളും കംപ്യൂട്ടറാണ്‌ നിർമിച്ചതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഹർജികൾ കോടതിയുടെ പരിഗണനയിലാണ്‌. ഡൽഹിയിലെ അന്തിമ വോട്ടർപട്ടിക പ്രഖ്യാപിക്കുന്നതിന്റെ അവസാന തീയതി കമീഷൻ ഡിസംബർ നാലിലേക്ക്‌ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home