ഫർണിച്ചർ മേഖല പ്രതിസന്ധിയിൽ

പെരുമ്പാവൂർ
വൈദ്യുതി നിയന്ത്രണം ഫർണിച്ചർ മേഖലയിലെ ഉടമകളെയും തൊഴിലാളികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. നിരവധി തൊഴിലാളികളെവച്ച് വ്യവസായം നടത്തുന്ന ജില്ലയിലെ നെല്ലിക്കുഴി മേഖലയിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷം. പരമ്പരാഗത തൊഴിലാളികളും, വീടുകളുടെ പണി ഏറ്റെടുത്ത് കരാർ അടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവരും ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കംമൂലം കരാർ തുകയ്ക്ക് പണി തീർത്തുകൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
അഞ്ചുദിവസം കൊണ്ട് തീർക്കേണ്ട ജോലി എട്ടും പത്തും ദിവസത്തേക്ക് നീളുമ്പോൾ വലിയ നഷ്ടമാണ് കരാറുകാരനും തൊഴിലാളികൾക്കും ഉണ്ടാകുന്നത്. യന്ത്രവൽക്കരണം വന്നതോടെ വൈദ്യുതി ഇല്ലാതെ മരപ്പണി നടത്താനാവാത്ത സ്ഥിതിയാണുള്ളത്. പ്ലെയിനർ, കട്ടർ, സാൻഡർ, റൂട്ടർ, ഡ്രില്ലിങ്, ഹാന്റ് സോ തുടങ്ങി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മെഷീനുകൾവച്ചാണ് മരപ്പണി നടത്തുന്നത്. വൈദ്യുതി നിയന്ത്രണം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള കാർപെന്റേഴ്സ് അസോസിയേഷൻ സെക്രട്ടറി വി കെ തമ്പി പറഞ്ഞു.









0 comments