സബ് ജൂനിയർ ജൂഡോ: എറണാകുളം ചാമ്പ്യന്മാർ

സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ് അണ്ടർ 12 വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായ എറണാകുളം ജില്ലാ ടീമിന് മന്ത്രി റോജി എം ജോൺ ട്രോഫി സമ്മാനിക്കുന്നു
ആലുവ
സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ് അണ്ടർ 12 വിഭാഗത്തിൽ എറണാകുളം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 4 സ്വർണവും 3 വെങ്കലവും നേടിയാണ് നേട്ടം. 3 സ്വർണവും 3 വെള്ളിയും നേടി കോഴിക്കോട് റണ്ണറപ്പായി. 2 സ്വർണവും 2 വെള്ളിയും നേടി തൃശൂർ മൂന്നാമതെത്തി.
ആലുവ യുസി കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ ജില്ലകളിൽ നിന്നായി 800 കായികതാരങ്ങൾ പങ്കെടുത്തു. മന്ത്രി റോജി എം ജോൺ ട്രോഫികൾ സമ്മാനിച്ചു. കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ ജോയ് വർഗീസ് അധ്യക്ഷനായി. ജനറൽ കൺവീനർ ജെ ആർ രാജേഷ്, ജില്ല ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. എം ബിന്ദു, എസ് പ്രകാശ്, അഖിൽ എം നായർ എന്നിവർ സംസാരിച്ചു.










0 comments