ad
Deshabhimani

കുതിപ്പ് തുടർന്ന് പത്തിയൂർ പഞ്ചായത്ത് ഗവ. ഹൈസ്‌കൂൾ

sports

സംസ്ഥാന സ്‌കൂൾ ഹോക്കി മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാംസ്ഥാനം നേടിയ പത്തിയൂർ പഞ്ചായത്ത് 
ഗവ. ഹൈസ്‌കൂളിലെ കായികതാരങ്ങൾക്ക് സ്‌കൂളിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Sep 28, 2026, 12:56 AM | 1 min read

കായംകുളം ​

കായികരംഗത്ത് കുതിപ്പ് തുടർന്ന് പത്തിയൂർ പഞ്ചായത്ത് ഗവ. ഹൈസ്‌കൂൾ. സംസ്ഥാന സ്‌കൂൾ ഹോക്കി മത്സരത്തിൽ സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജില്ല മൂന്നാംസ്ഥാനം നേടി. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് അനാമിക ശ്രീകുമാർ, ആദിത്യ അനിൽ, സായൂജ്യ അഭിലാഷ്, ഐശ്വര്യ സജീവ്, അനുശ്രീ എന്നിവരെയും ആൺകുട്ടികളുടെ വിഭാഗത്തിൽ അരവിന്ദ്, അഭിമന്യു എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാതല മത്സരത്തിൽ എല്ലാ വിഭാഗത്തിലും ചാമ്പ്യന്മാരായിരുന്നു. ഫുട്ബോളിലും സ്‌കൂൾ മികവ് തെളിയിച്ചു. പെൺകുട്ടികളുടെ ഫുട്ബോൾ ടീമിൽ സ്‌കൂളിലെ ദേവി നിരഞ്‌ജനയും ക്രിക്കറ്റ് ടീമിലേക്ക് എസ് അനാമികയും ലക്ഷിത ജയനും തെരഞ്ഞെടുത്തു. സംസ്ഥാന സ്‌കൂൾ വടംവലി മത്സരത്തിൽ ജില്ലാ ചാമ്പ്യന്മാരായപ്പോൾ മൂന്ന് താരങ്ങളും ടീമിൽ ഉൾപ്പെട്ടിരുന്നു. കായികാധ്യപകൻ എസ്‌ പി സന്ദീപിന്റെ പരിശീലനത്തിലൂടെയാണ് മികവിന്റെ കേന്ദ്രമായി സ്‌കൂൾ മാറിയത്. മാനേജ്മെന്റ്‌ കമ്മിറ്റിയും അധ്യാപകരും രക്ഷിതാക്കളും പൂർണ പിന്തുണ നൽകുന്നു. പത്തിയൂർ പഞ്ചായത്ത് സ്‌റ്റേഡിയം യാഥാർഥ്യമായതും സഹായമായി. വിജയികൾക്ക്‌ പത്തിയൂരിൽ ഉജ്വല വരവേൽപ്പ് ഒരുക്കി. മേളങ്ങളുടെ അകമ്പടിയോടെവിജയികളെ സ്‌കൂളിലേക്ക് ആനയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി പ്രശാന്ത്, വൈസ്‌പ്രസിഡന്റ്‌ സുലേഖ, എസ്എംസി ചെയർമാനും പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാനുമായ ജി ഹരികുമാർ, സ്ഥിരംസമിതി ചെയർമാൻ സൗമ്യ ശ്യാം, എസ്എംസി വൈസ്ചെയർമാൻ വിശ്വലാൽ, രഞ്‌ജിത്ത്, എച്ച്എം സിമി, ഡി കിരൺ എന്നിവരും പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home