2.63 കോടിയുടെ പദ്ധതി പിണറായി സർക്കാരിന്റേത്
പൊലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം ഉദ്‌ഘാടനം നാളെ

ചൊവ്വാഴ്‌ച മന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനംചെയ്യുന്ന ചേർത്തല പൊലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം
ചേർത്തല
പൊലീസ് സേനാംഗങ്ങളുടെ സർവീസ് ജീവിതത്തിൽ സംതൃപ്‌ത സൗകര്യം ഒരുക്കുക ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയിൽ നിർമിച്ച ക്വാർട്ടേഴ്‌സ് സമുച്ചയം 29ന് സേനയ്‌ക്ക് സമർപ്പിക്കും. ചേർത്തല പൊലീസ് സ്‌റ്റേഷന്റെ ഭാഗമായാണ് 11 ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ് നിർമിച്ചത്. 2025 മാർച്ച് ഒന്നിന് മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണം ഉദ്ഘാടനംചെയ്‌തത്. 2.63 കോടിയുടെ പദ്ധതിയിൽ മൂന്ന് നിലകളുള്ള ഫ്ലാറ്റിൽ 11 കുടുംബത്തിന് താമസിക്കാം. ചൊവ്വ വൈകിട്ട് 4.30ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനംചെയ്യും. പി പ്രസാദ് എംഎൽഎ അധ്യക്ഷനാകും. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ താക്കോൽ കൈമാറും.









0 comments