Deshabhimani

ബൈക്കും മിനി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Jithin

ജിതിൻ

വെബ് ഡെസ്ക്

Published on Oct 12, 2026, 12:15 AM | 1 min read

കടവല്ലൂർ

പെരുമ്പിലാവ് –കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ബൈക്കും മിനി ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറ്റിപ്പുറം പഴവൂർ നടുവട്ടം ചാക്കുവളപ്പിൽ ജിതിൻ (22) ആണ് മരിച്ചത്. ഞായര്‍ രാത്രി 7.20നായിരുന്നു അപകടം. മറ്റൊരുവാഹനത്തെ മറികടന്നെത്തിയ ബൈക്ക് കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു. മിനി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സിയാല്‍ ജീവനക്കാരനായ ജിതിൻ കൊച്ചി വിമാനത്താവളക്കിലേക്ക് പോകുംവഴിയാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ജിതിൻ സംഭവസ്ഥലത്തുവച്ചു മരിച്ചു. മൃതദേഹം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അച്ഛൻ: സുധീർ. അമ്മ: നിഷ. സഹോദരങ്ങൾ: അഭിനവ്, അഭിനന്ദ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home