print edition നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് വരവേൽപ്പ്

നവരാത്രി വിഗ്രഹ ഘോഷയാത്രയെ കളിയിക്കാവിളയിൽ സ്വീകരിച്ചപ്പോൾ
തിരുവനന്തപുരം : പത്മനാഭപുരത്തുനിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് കേരള–തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ സ്വീകരണം നൽകി. കേരള, തമിഴ്നാട് പൊലീസിന്റെ ഗാർഡ് ഓഫ് ഓണറോടെയായിരുന്നു സ്വീകരണം. മന്ത്രി കെ എ തുളസി ഉദ്‌ഘാടനം ചെയ്‌തു. എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, എൻ ശക്തൻ, ജില്ലാ പഞ്ചായത്തംഗം എസ് കെ ബെൻഡാർവിൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ ബി സുനിൽകുമാർ, ബോർഡ് അംഗം കെ രാജു, ബോർഡ് വിജിലൻസ് വിഭാഗം എസ്‌പി വി സുനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ ഗ്രാമം ജങ്ഷനിലും സ്വീകരണം നൽകി. ചെയർപേഴ്സൺ ഡബ്ല്യു ആർ ഹീബ, വൈസ് ചെയർമാൻ കെ കെ ഷിബു എന്നിവർ പങ്കെടുത്തു.









0 comments