Deshabhimani

print edition കേരള പൊലീസിന്‌ കേന്ദ്രസേനയേക്കാൾ മോദിഭക്തി

kerala police attacking dyfi
avatar
റഷീദ്‌ ആനപ്പുറം

Published on Oct 12, 2026, 01:07 AM | 2 min read

തിരുവനന്തപുരം: എസ്‌ഐആറിനെതിരായ പ്രക്ഷോഭം അടിച്ചമർത്തുന്നതിലും ആർഎസ്‌എസ്‌ – യുഡിഎഫ-്‌ ഡീൽ. സമരക്കാർക്കെതിരെ ഡൽഹി പൊലീസുപോലും സ്വീകരിക്കാത്ത വകുപ്പ് ചുമത്തി ജയിലിലടയ്‌ക്കുകയാണ്‌ കേരള പൊലീസ്‌. ശനിയാഴ്‌ച ആലപ്പുഴയിൽ ദേശീയപാത ഉപരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തത്‌ ഇതിന്‌ തെളിവാണ്‌. പാലക്കാട്‌ എസ്‌എഫ്‌ഐ നടത്തിയ സമരത്തെയും ക്രൂരമായാണ്‌ പൊലീസ്‌ നേരിട്ടത്‌.


ആലപ്പുഴയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി എന്നിവരടക്കം ആറോളം നേതാക്കളെയും പ്രവർത്തകരെയുമാണ്‌ ഗുരുതര വകുപ്പ്‌ ചുമത്തി അറസ്റ്റ്‌ ചെയ്‌തത്‌. ഡൽഹി പൊലീസ്‌ സമരക്കാരെ വിട്ടയക്കുന്പോൾ ഇവിടെ റിമാൻഡിലാക്കുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ജന്തർമന്തറിൽ നടന്ന സമരത്തിന്‌ കേരളത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്‌ 47 കേസാണ്‌ പൊലീസ്‌ രജിസ്റ്റർ ചെയ്‌തത്‌. ഇതിൽ നാലെണ്ണം ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌. 6000 വിദ്യാർഥികളാണ്‌ പ്രതികൾ. കേസുകൾ പിൻവലിക്കണമെന്ന്‌ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചപ്പോൾ കേരളം പ്രാഥമികനീക്കംപോലും നടത്തിയില്ല. കേസ്‌ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ്‌ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നൽകിയിരുന്നു. ഇ‍ൗ കത്ത്‌ ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും കൈമാറിയെന്നല്ലാതെ തുടർനടപടി ഉണ്ടായില്ല.


അതേസമയം മന്ത്രി കെ എം ഷാജിയെ വഴിയിൽതടഞ്ഞ്‌ ഇറക്കിവിട്ട പ്രതികളെ വിളിച്ചുവരുത്തി സ്‌റ്റേഷൻ ജാമ്യത്തിൽവിട്ടു. ഇതേ കുറിച്ച്‌ മുഖ്യമന്ത്രി ഒരക്ഷരം പ്രതികരിച്ചിട്ടില്ല. മന്ത്രി ഒ കെ ജനീഷിന്റെ കാർ തടഞ്ഞതിന്‌ സിപിഐ എം ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തപ്പോൾ സമാന കുറ്റം ചെയ്‌ത ആർഎസ്‌എസുകാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പിലാണ്‌ കേസെടുത്തത്‌.



ഇടിമുഴക്കമായി തെരുവുകൾ


തിരുവനന്തപുരം: ഡൽഹിയിൽ ജനാധിപത്യ സമരങ്ങൾക്കുനേരെയുള്ള പൊലീസ്‌ അതിക്രമങ്ങൾക്കെതിരെ സംസ്ഥാനത്തെങ്ങും തുടർച്ചയായ രണ്ടാംദിവസവും പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും. ഡിവൈഎഫ്‌ഐയുടെ നൈറ്റ്‌ മാർച്ചുകൾ ഇടിമുഴക്കമായി പ്രകമ്പനങ്ങൾ തീർത്തു. സിപിഐ എം നേതൃത്വത്തിൽ ബഹുജനങ്ങൾ തെരുവിലിറങ്ങി. ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കുക എന്ന മുദ്രാവാക്യം സംസ്ഥാനത്തെങ്ങുമുയർന്നു. ഡൽഹി സമരത്തിൽ പങ്കെടുത്ത്‌ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ ഞായർ സന്ധ്യയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ആവേശ സ്വീകരണം നൽകി. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധത്തിന്റെ അണയാത്ത കനലായി ജ്വലിക്കുന്നതായിരുന്നു സ്വീകരണം. കോട്ടയത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും പാലക്കാട്‌ എസ്‌എഫ്‌ഐ പ്രവർത്തകർക്കും നേരെ പൊലീസ്‌ ആക്രമണമുണ്ടായി. ഞായർ രാത്രി ഒമ്പതോടെയായിരുന്നു തിരുവനന്തപുരത്ത്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നൈറ്റ്‌ മാർച്ച്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home