ബാലസംഘം പെരുമ്പാവൂർ ഏരിയ സമ്മേളനം
വിദ്യാർഥികളോടുള്ള സ്വകാര്യ ബസുകളുടെ അതിക്രമം അവസാനിപ്പിക്കണം

ബാലസംഘം പെരുമ്പാവൂർ ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി എസ് ദേവിക ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
സ്വകാര്യ ബസുകളുടെ വിദ്യാർഥികളോടുള്ള അവഗണനയും അതിക്രമങ്ങളും അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ബാലസംഘം പെരുമ്പാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുറുപ്പുംപടി ഫാസ് ഹാളിൽ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി എസ് ദേവിക ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജ്യോതിക ബാബു അധ്യക്ഷയായി. അഷ്ടമി ഷാജി അനുശോചനപ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ആരതി ദേവദാസ് പ്രവർത്തന റിപ്പോർട്ടും ജില്ലാ കോ–ഓഡിനേറ്റർ അരവിന്ദ് അശോക് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഭാഗ്യപ്രിയ, സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, ജില്ലാ അക്കാദമി കമ്മിറ്റി കൺവീനർ കെ ഇ നൗഷാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എ എ സലാം, കെ കെ മനോജ്, ഏരിയ കൺവീനർ ഒ ഡി അനിൽകുമാർ, കെ എൻ ഹരിദാസ് എന്നിവർ സംസാരിച്ചു.
റാങ്ക് ജേതാക്കളായ ആരതി ദേവദാസ്, അശ്വതി ശിവദാസ് എന്നിവരെ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദ് ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. ഭാരവാഹികൾ: റിയ ഷെരീഫ (പ്രസിഡന്റ്), ജ്യോതിക ബാബു (സെക്രട്ടറി), ഒ ഡി അനിൽകുമാർ (കൺവീനർ), അശ്വതി ശിവദാസ് (കോ–ഓർഡിനേറ്റർ).








0 comments