Deshabhimani

അണയില്ല പ്രതിഷേധം

എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ്‌ എം സജിയെ ക്രൂരമായി തല്ലിച്ചതച്ചതുൾപ്പെടെ ഡൽഹി സമരത്തിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഗ്യാനേഷ് കുമാർ, നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ കോലം കത്തിക്കുന്നു
വെബ് ഡെസ്ക്

Published on Oct 12, 2026, 03:00 AM | 3 min read

കാസർകോട്‌ പ്രക്ഷോഭത്തിന്റെ രണ്ടാം ദിനവും ഡൽഹിയിൽ വീര്യംചോരാതെ പോരാട്ടം തുടരുകയാണ്‌. ന്യായമായ സമരത്തെ ക്രൂരമായി അടിച്ചൊതുക്കുന്ന മോദി സർക്കാറിനെതിരെ നാടെങ്ങും സമരം പടരുകയാണ്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണൻ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കുവരെ പോരാട്ടത്തിൽനിന്ന്‌ പിന്മാറില്ലെന്ന്‌ പ്രഖ്യാപിച്ചവർക്ക്‌ നാടൊന്നാകെ ഐക്യദാർഢ്യമറിയിച്ചു. ​സമരജ്വാലയായ്‌ 
വിദ്യാർഥികൾ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജിയെ ഡൽഹി പൊലീസ്‌ തല്ലിച്ചതയ്‌ക്കുകയും ക്രൂരമായി മർദ്ദിച്ച്‌ കസ്റ്റഡിയിലെടുക്കുകയുംചെയ്‌തതിൽ ജില്ലയിലും പ്രതിഷേധം ഇരമ്പി. കാഞ്ഞങ്ങാട്ട്‌ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനത്തിൽ വിദ്യാർഥികൾ നരേന്ദ്ര മോദി, അമിത്‌ഷാ, ഗ്യാനേഷ്‌കുമാർ എന്നിവരുടെ കോലം കത്തിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ബിപിൻരാജ്‌ പായം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം അനുരാജ്‌ അധ്യക്ഷനായി. കെ വി റോഷിൻ, പി അഭിചന്ദ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അദിനാൻ സ്വാഗതംപറഞ്ഞു. സംയുക്തപ്രതിഷേധം കാസർകോട് ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ സിഐടിയു–കർഷകസംഘം–കർഷകത്തൊഴിലാളി സംയുക്ത പ്രതിഷേധം നടത്തി. ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. കാസർകോട് കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. കെ വിനോദ് അധ്യക്ഷനായി. വി വി മിഥുൻരാജ് സ്വാഗതംപറഞ്ഞു. ചെർക്കളയിൽ സിഐടിയു ജില്ലാ സെക്രട്ടറി എ ആർ ധന്യവാദ് ഉദ്ഘടനംചെയ്തു. കെ വി ബാലരാജ് അധ്യക്ഷനായി. കെ വരദരാജ് സ്വാഗതംപറഞ്ഞു. ചൗകിയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സിറാജ് കേക്കപ്പുറം അധ്യക്ഷനായി. അഫീദ് കടവത്ത് സ്വാഗതംപറഞ്ഞു. ഇടനീർ സി വി കൃഷണൻ ഉദ്ഘാടനംചെയ്തു. കെ കെ രാജൻ അധ്യക്ഷനായി. പി എം രവീന്ദ്രൻ സ്വാഗതംപറഞ്ഞു. ബാലഡുക്ക എ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഗിരികൃഷ്ണൻ അധ്യക്ഷനായി. ബി കരുണാകരൻ സ്വാഗതംപറഞ്ഞു. ഉളിയത്തടുക്ക എം കെ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഭുജംഗഷെട്ടി അധ്യക്ഷനായി. കെ ജയചന്ദ്രൻ സ്വാഗതംപറഞ്ഞു. പുല്ലൂരിൽ പി കുഞ്ഞിക്കേളു ഉദ്ഘാടനംചെയ്തു. പി ദാമോദരൻ അധ്യക്ഷനായി. വിഷ്ണുമംഗലം നാരായണൻ സ്വാഗതംപറഞ്ഞു. കൊളവയലിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. കാറ്റാടി കുമാരൻ ഉദ്ഘാടനംചെയ്തു. കമലാക്ഷൻ കൊളവയൽ അധ്യക്ഷനായി. കെ ജി സജീവൻ സ്വാഗതംപറഞ്ഞു. ചിത്താരിയിൽ പി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ വി സുകുമാരൻ അധ്യക്ഷനായി. കെ ചന്ദ്രൻ സ്വാഗതംപറഞ്ഞു. മാണിയാട്ട് പന്തം കൊളുത്തി പ്രകടനവും കോലം കത്തിക്കലും എം വി കോമൻനമ്പ്യാർ ഉദ്ഘാടനംചെയ്തു. കെ നാരായണൻ അധ്യക്ഷനായി. പിലിക്കോട് കരപ്പാത്ത് സി ഭരതൻ ഉദ്ഘാടനംചെയ്തു. എൻ വി പ്രകാശൻ അധ്യക്ഷനായി. പി സുധാകരൻ സ്വാഗതംപറഞ്ഞു. പടന്നയിൽ എസ് രമണൻ ഉദ്ഘാടനംചെയ്തു. ടി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ആർ രജി സ്വാഗതംപറഞ്ഞു. പാക്കത്ത് കുന്നുച്ചി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. കെ ഹരികുമാർ അധ്യക്ഷനായി. കെ പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു. രാവണീശ്വരത്ത്‌ കെ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഒ മോഹനൻ അധ്യക്ഷനായി. ടി ശശിധരൻ സ്വാഗതം പറഞ്ഞു. ചട്ടഞ്ചാൽ ടൗണിൽ കർഷകസംഘം ഏരിയ സെക്രട്ടറി ഇ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. കെ സന്തോഷ്‌ കുമാർ അധ്യക്ഷനായി. കരിന്തളത്ത്‌ കർഷകസംഘം, കെഎസ്കെടിയു, സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്‌ വി കെ രാജൻ ഉദ്‌ഘാടനംചെയ്തു. എൻ രമണൻ അധ്യക്ഷനായി. കർഷ സംഘം എരിയാ സെക്രട്ടറി കെ ലക്ഷണൻ, പി സുകുമാരൻ, പി പ്രകാശൻ, എൻ സാവിത്രി, കെ ഭാസ്കരൻ, ലോക്കൽ സെക്രട്ടറി കെ ബാലചന്ദ്രൻ സംസാരിച്ചു. ​സിപിഐ എം 
പ്രകടനങ്ങൾ ചെറുവത്തൂർ ഏരിയയിൽ ലോക്കൽ കേന്ദ്രങ്ങളിൽ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. ചെറുവത്തൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ ഉദ്ഘാടനംചെയ്തു. പി കെ പവിത്രൻ അധ്യക്ഷനായി. ചീമേനിയിൽ ജില്ലാ കമ്മിറ്റിയംഗം മാധവൻ മണിയറ ഉദ്‌ഘാടനംചെയ്തു. പി പി സുരേഷ്, ടി വി ഭാസ്‌കരൻ, എ ജി അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. തിമിരി ഇ‍ൗസ്‌റ്റിൽ മാധവൻ മണിയറ ഉദ്‌ഘാടനംചെയ്‌തു. പി എസ്‌ സുരേഷ്‌ അധ്യക്ഷനായി. കയ്യൂരിൽ പി കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനംചെയ്‌തു. കെ പി കൃഷ്‌ണൻ അധ്യക്ഷനായി. ക്ലായിക്കോട്‌ കെ വി ഗംഗാധരൻ ഉദ്‌ഘാടനംചെയ്‌തു. പി ശശിധരൻ അധ്യക്ഷനായി. തിമിരിയിൽ കെ രാജു ഉദ്‌ഘാടനംചെയ്‌തു. ടി ബാബു അധ്യക്ഷനായി. പടന്നയിൽ എസ്‌ രമണൻ ഉദ്‌ഘാടനംചെയ്‌തു. ടി പി മുഹമ്മദ്‌കുഞ്ഞി അധ്യക്ഷനായി. ചെറുവത്തൂർ ഇ‍ൗസ്‌റ്റിൽ പി സുരേശൻ അധ്യക്ഷനായി. പി സുകുമാരൻ, എം ഷിബു എന്നിവർ സംസാരിച്ചു. തുരുത്തി ഇ‍ൗസ്‌റ്റിൽ പി കെ പവിത്രൻ ഉദ്‌ഘാടനംചെയ്‌തു. കെ ഭാസ്‌കരൻ അധ്യക്ഷനായി. ചീമേനി ഇ‍ൗസ്‌റ്റിൽ എം കെ നളിനാക്ഷൻ ഉദ്‌ഘാടനംചെയ്‌തു. സി പത്മനാഭൻ അധ്യക്ഷനായി. ഉദിനൂരിൽ സി കുഞ്ഞിക്കൃഷ്‌ണൻ അധ്യക്ഷനായി. ഉദിനൂർ വെസ്‌റ്റിൽ എം സുമേഷ്‌ ഉദ്‌ഘാടനംചെയ്‌തു. ഒ കെ രമേശൻ അധ്യക്ഷനായി. കയ്യൂർ ഇ‍ൗസ്‌റ്റിൽ എം രാജീവൻ ഉദ്‌ഘാടനംചെയ്‌തു. പി പ്രമോദ്‌ അധ്യക്ഷനായി. നർക്കിലക്കാട് ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. കെ ജനാർദനൻ അധ്യക്ഷനായി. ചിറ്റാരിക്കിൽ ടൗണിൽ ടി ജെ വിൻസെന്റ് അധ്യക്ഷനായി. മൗക്കോട് കെ എസ് ശ്രീനിവാസൻ ഉദ്ഘാടനംചെയ്തു. പി പി രവീന്ദ്രൻ അധ്യക്ഷനായി. കുന്നുംകൈയിൽ കെ വി സുകുമാരൻ അധ്യക്ഷനായി. മാലോം കൊന്നക്കാട് ടി പി തമ്പാൻ ഉദ്ഘാടനംചെയ്തു. കെ ഡി മോഹനൻ അധ്യക്ഷനായി. ഗ്യാനേഷ്കുമാറിന്റെ കോലം കത്തിച്ചു. പള്ളിക്കര ലോക്കൽ കേന്ദ്രത്തിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. ടി സുധാകരൻ അധ്യക്ഷനായി. പി വാസു സ്വാഗതംപറഞ്ഞു. രാജപുരം പൂടംകല്ലിൽ ജോഷി ജോർജ് ഉദ്ഘാടനംചെയ്തു. കെ ആർ ശശിന്ദ്രൻ സംസാരിച്ചു. തായന്നൂരിൽ രജനി കൃഷ്ണൻ ഉദ്ഘാടനംചെയ്തു, ചാപ്പയിൽ ബാലകൃഷ്ണൻ അധ്യക്ഷനായി. വി നാരായണൻ സ്വാഗതംപറഞ്ഞു. കള്ളാറിൽ പി കെ രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. സുരേഷ് ബാബു അധ്യക്ഷനായി. ശ്യാം ശ്രീധർ സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home