Deshabhimani

ഹൃദ്‌രോഗ സാധ്യത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Heart Disease Risk Assessment Camp

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചളിക്കവട്ടം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച "ഹൃദയവർഷം' ക്യാമ്പ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 12, 2026, 03:29 AM | 1 min read

കൊച്ചി


കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചളിക്കവട്ടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30-നും 65-നും ഇടയിൽ പ്രായമുള്ളവർക്കായി "ഹൃദയവർഷം 2026" സൗജന്യ ഹൃദ്‌രോഗ സാധ്യത നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.


വെണ്ണല സർവീസ് സഹകരണ ബാങ്ക് ചളിക്കവട്ടം ബ്രാഞ്ച് ഹാളിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്‌ഘാടനം ചെയ്തു. കനിവ് ചളിക്കവട്ടം മേഖലാ കമ്മിറ്റി പ്രസിഡന്റ് എം പി സുനിൽ അധ്യക്ഷനായി.


കനിവ് ഏരിയ കമ്മിറ്റി അംഗവും ഹൃദ്‌രോഗ വിദഗ്‌ധനുമായ ഡോ. ജോ ജോസഫ്, സിപിഐ എം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, എ എൻ സന്തോഷ്, വി കെ പ്രകാശൻ, സി പി സാജൽ, എ ൻ വി മഹേഷ്, എം ടി മഹേഷ്, കെ എം പ്രജീഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home