Deshabhimani

സിഐടിയു ജില്ലാസമ്മേളനത്തിന്‌ ഇന്ന്‌ പതാക ഉയരും

citu
വെബ് ഡെസ്ക്

Published on Oct 12, 2026, 03:18 AM | 1 min read

കൊച്ചി


തൊഴിലാളിവർഗ പോരാട്ടത്തിന്‌ കരുത്തും ആവേശവും പകർന്ന്‌ സിഐടിയു ജില്ലാസമ്മേളനത്തിന്‌ തിങ്കളാഴ്‌ച പതാക ഉയരും. എം പി ഉദയൻ നയിക്കുന്ന കൊടിമരജാഥ പകൽ രണ്ടിന്‌ ഏലൂരിലെ അബ്ദുൾ റസാഖ്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ തുടങ്ങും. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ ശർമ ഉദ്‌ഘാടനം ചെയ്യും. മൂന്നിന്‌ കളമശേരി എച്ച്‌എംടി കവല, 3.45ന്‌ പാലാരിവട്ടം, 4.30ന്‌ വൈറ്റില, അഞ്ചിന്‌ തേവര, 5.30ന്‌ തോപ്പുംപടി എന്നിവിടങ്ങളിൽ സ്വീകരണം. എ പി ലൗലിയാണ്‌ ജാഥാ വൈസ് ക്യാപ്റ്റൻ. പി എം മുജീബ് റഹ്മാൻ മാനേജർ.


​ കെ വി മനോജ്‌ ക്യാപ്റ്റനായ പതാക ജാഥ വൈകിട്ട്‌ നാലിന് മട്ടാഞ്ചേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്യും. ജാഥയ്‌ക്ക് അമ്മൻകോവിൽ, പാണ്ടിക്കുടി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. സനം പി തോപ്പിൽ വൈസ് ക്യാപ്റ്റനും സി ഡി നന്ദകുമാർ മാനേജരുമാണ്‌. രണ്ട് ജാഥകളും വൈകിട്ട്‌ ആറിന്‌ ഫോർട്ട്കൊച്ചി സ്റ്റാച്യു ജങ്‌ഷനിൽ സംഗമിക്കും. അവിടെനിന്ന്‌ ഒരുമിച്ച് പൊതുസമ്മേളന നഗരിയായ എം എം ലോറൻസ് നഗറിൽ (ഫോർട്ട്കൊച്ചി വെളി മൈതാനം) എത്തും. തുടർന്ന് സ്വാഗതസംഘം ചെയർമാൻ കെ ജെ മാക്സി പതാക ഉയർത്തും.


ചൊവ്വ രാവിലെ 10ന്‌ കെ ജെ ജേക്കബ്‌–ടി എം മുഹമ്മദ്‌ നഗറിൽ (ഫോർട്ട്കൊച്ചി വെളി മൈതാനം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം സമ്മേളനം ഉദ്ഘാടനം ചെയ്യും. ബുധൻ പകൽ മൂന്നുവരെ പ്രതിനിധിസമ്മേളനം തുടരും. വൈകിട്ട്‌ നാലിന്‌ കൂവപ്പാടത്തുനിന്ന്‌ ഫോർട്ട്കൊച്ചി വെളി മൈതാനത്തേക്ക് റാലി. തുടർന്ന് ചേരുന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home