നൈറ്റ് വാച്ചുമാന്‍മാരെ സ്റ്റാഫ് പാറ്റേണില്‍ ഉള്‍പ്പെടുത്തണം

കാഞ്ഞങ്ങാട് ദീർഘകാലം ജില്ലാ ബാങ്കിലും ഇപ്പോൾ കേരള ബാങ്കിലുമായി ജോലിചെയ്തുവരുന്ന നൈറ്റ് വാച്ചുമാൻമാരെ കേരളാ ബാങ്ക് സ്റ്റാഫ് പാറ്റേണിൽ ഉൾപ്പെടുത്തി സ്ഥിരപ്പെടുത്തണമെന്ന് ജില്ലാ സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കേരളാ ബാങ്ക് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി വി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. വിവിധ മേഖലകളിൽ മികവു പുലർത്തിയ എം വി ദേവഹർഷ്, കെ പ്രഭിജിത്, പി ശ്രേയ എന്നിവരെ അനുമോദിച്ചു. സി പവിത്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നാരായണൻ തെരുവത്ത്, പ്രസിഡന്റ് കെ സുഗജൻ, ടി കെ പ്രിയ,എം കെ വിജയകുമാർ, ജി ബാലകൃഷ്ണൻ, പി പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ബാലകൃഷ്ണന്‍ സ്വാഗതവും പി വി നിതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികൾ അപ്പൂസ് (പ്രസിഡന്റ്), ജി ബാലകൃഷ്ണന്‍, കെ ഭാസ്കരന്‍ (വൈസ് പ്രസിഡന്റ്), സി പവിത്രൻ (സെക്രട്ടറി), എന്‍ വി സുജാതൻ, സുഭാഷ് കാറ്റാടി (ജോയിന്റ് സെക്രട്ടറി), കെ കെ നിതീഷ് (ട്രഷറർ).








0 comments