Deshabhimani

ഭയക്കില്ല, പിന്നോട്ടില്ല

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  സ്വീകരിക്കാനെത്തിയ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 12, 2026, 03:00 AM | 1 min read

കണ്ണൂർ രാജ്യത്തെ തടങ്കൽപ്പാളയമാക്കി മാറ്റി ഗ്യാനേഷ്‌ കുമാറിനെതിരായ ജനരോഷത്തെ നേരിടുന്ന കേന്ദ്രസർക്കാരിനെതെിരെ നാടെങ്ങും പ്രതിഷേധം. എസ്‌ഐആറിലൂടെ ജനാധിപത്യം അട്ടിമറിച്ച്‌ സംഘപരിവാരത്തിന്‌ കുറുക്കുവഴിയൊരുക്കിയ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിനൊപ്പം കണ്ണൂരും അണിചേർന്നു. ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയ ജോൺ ബ്രിട്ടാസ്‌ എംപി ഉൾപ്പെടെയുള്ളവർക്കെതിരായ നരനായാട്ടിനെതിരെ ഗ്രാമ–നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറി. തലശേരിയിൽ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനത്തിനെത്തിയ അഭിഭാഷകർ ഭരണഘടനാപ്രതിജ്ഞ ചൊല്ലിയാണ്‌ രാജ്യത്തിന്റെ വികാരത്തിനൊപ്പം അണിനിരന്നത്‌. പലയിടത്തും സിപിഐ എമ്മിന്റെയും യുവജന വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സമരം ചെയ്യുന്ന എസ്എഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ് എം സജി ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്‌സ്റ്റാൻഡിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ്‌ ടി പി ആദർശ് ഉദ്ഘാടനം ചെയ്തു. കെ പി അലിഷ അധ്യക്ഷയായി. ആര്‍ നിവേദ്, അൽന വിനോദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വൈഷ്ണവ് പള്ളിക്കുന്ന് സ്വാഗതം പറഞ്ഞു. സിദ്ധാപുരം (കർണാടകം) വോട്ടർപ്പട്ടികയിൽനിന്ന്‌ 13 കോടിയിലധികം വരുന്ന സാധാരണക്കാരെ പുറത്താക്കുന്ന നീക്കത്തിന് കേന്ദ്ര സർക്കാരിന് കൂട്ടുനിൽക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഉടൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കുടക് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സിദ്ധാപുരത്ത്‌ നടത്തിയ പ്രതിഷേധ സംഗമം കുടക് ജില്ലാ സെക്രട്ടറി എ എച്ച്‌ സാദിഖ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജ്യോതികൃഷ്ണ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം റോഷൻ, എൻ കെ അനിൽ എന്നിവർ സംസാരിച്ചു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home