പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 2 പേർ അറസ്‌റ്റിൽ

വിഷ്‌ണു വിജയൻ
പെരുമ്പാവൂർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), മാമലക്കണ്ടം കമ്പിയിൽ വീട്ടിൽ വിജയൻ (58) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് തടങ്കലിലാക്കിയ കുട്ടിയെ വിജയൻ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്. പെരുമ്പാവൂർ എസ്എച്ച്ഒ എ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അർജുൻ, സീനിയർ സിപിഒ എം ബി സുബൈർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.








0 comments