print edition രോഷം അണപൊട്ടി

1. ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ കൊൽക്കത്തയിൽ നടത്തിയ റാലി, 2. മധുരയിൽ ഡിവെെഎഫ്ഐ–എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം
ഗോപി
Published on Oct 12, 2026, 01:56 AM | 1 min read
കൊൽക്കത്ത: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ക്രൂരമായ അടിച്ചമർത്തൽ നടപടികൾക്കുമെതിരെ ബംഗാളിലാകെ വൻ പ്രതിഷേധം. ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളുടെയും സിപിഐ എമ്മിന്റെയും നേതൃത്വത്തിൽ രണ്ടു ദിവസമായി നടക്കുന്ന പ്രതിഷധത്തിൽ ആയിരകണക്കിനാളുകൾ അണിനിരന്നു. വോട്ട് മോഷ്ടാക്കളുടെ ഈ സർക്കാരിനെ അനുവദിക്കില്ല, അവർക്ക് കൂട്ട് പിടിക്കുന്ന് തെരഞ്ഞെടുപ്പ് കമീഷണർ ഉടൻ രാജിവയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ മുഴങ്ങി. ഞായറാഴ്ച കൊൽക്കത്തയിൽ വൻ പ്രകടനം നടന്നു. സിജെപി പ്രവർത്തകരുൾപ്പെടെ പങ്കെടുത്തു. സിയാൾദ റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ധരംതലയിൽ സമാപിച്ചു.
പ്രതിഷേധത്തിര
മുംബൈ: ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് മുംബൈ ദാദറിലെ ശിവാജി പാർക്കിൽ ഞായറാഴ്‌ച ഒത്തുചേർന്ന യുവജനങ്ങളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സാമൂഹിക പ്രവർത്തക അഞ്ജലി ദമാനിയ ഉൾപ്പെടെയുള്ളവരെയാണ് കസ്‌റ്റഡിയിലെടുത്തത്. പുണെയിലെ ഗുഡ്‌ലക്ക് ചൗക്കിലും പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച മുംബൈയിലെ വിവിധ ഭാഗങ്ങളിൽനിന്ന് 600 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ പ്രദേശവാസികളെ ഇളക്കിവിടാൻ മുംബൈ പൊലീസിന്റെ ഗൂഢശ്രമമുണ്ടായി. ശിവാജി പാർക്കിൽ ഒത്തുകൂടുന്നവരെ നേരിടാൻ ദാദറിലെ നവരാത്രി ആഘോഷ കമ്മിറ്റി പ്രതിനിധികളോട് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യമുംബൈ: പ്പെട്ടതായി മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് പറഞ്ഞു. ഇതിനായി ശനിയാഴ്‌ച ഉച്ചയ്ക്ക് ആഘോഷ കമ്മിറ്റി പ്രതിനിധികളെ വിളിച്ചുവരുത്തിയെന്നും പരാതിയുണ്ട്.
മോദിക്ക് കരിങ്കൊടി
ചെന്നൈ: രാജ്യത്ത് യുവജനപ്രക്ഷോഭം ആളിക്കത്തവെ ചെന്നൈയിൽ മെട്രോ സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കരിങ്കൊടികാട്ടി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലെമ്പാടും മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധമുയർന്നു.
മെട്രോ സ്റ്റേഷൻ രണ്ടാംഘട്ട ഉദ്ഘാടനത്തിന് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുയർത്തിയ എസ്എഫ്ഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് സി മൃദുല, സംസ്ഥാന സെക്രട്ടറി ഷംസീർ അഹമ്മദ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മധുര, ഈറോഡ്, കള്ളക്കുറിച്ചി, നാഗപട്ടണം, കടലൂർ തുടങ്ങിയ പ്രദേശങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ മോദിക്ക് കരിങ്കൊടിയുമായി പ്രതിഷേധ റാലികൾ നടത്തി.







0 comments