ad
Deshabhimani

സംസ്ഥാന ജീവനക്കാരുടെ കലോത്സവം

നാട്ടിക ഏരിയ ഓവറോൾ ചാമ്പ്യന്മാർ

ജില്ലാ കലോത്സവത്തിൽ നാട്ടിക ഏരിയ ഓവറോൾ ചാമ്പ്യരായപ്പോൾ

ജില്ലാ കലോത്സവത്തിൽ നാട്ടിക ഏരിയ ഓവറോൾ ചാമ്പ്യരായപ്പോൾ

വെബ് ഡെസ്ക്

Published on Sep 13, 2026, 12:41 AM | 1 min read

തൃപ്രയാർ

എൻജിഒ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും സർഗവേദി കലാകായിക സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവത്തിൽ നാട്ടിക ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. മെഡിക്കൽ കോളേജ്, ഇരിങ്ങാലക്കുട ഏരിയകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പത്‌ വേദികളിലായി 22 ഓളം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. നാടക – സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്‌തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഒ പി ബിജോയ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഹരിലാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എൽ സിന്ധു, ഇ നന്ദകുമാർ, സർഗവേദി കലാകായിക സമിതി കൺവീനർ പി സുനീഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 12 ഏരിയ കേന്ദ്രീകരിച്ച് നടത്തിയ മത്സരത്തിൽ 57 പോയിന്റാണ്‌ നാട്ടിക ഏരിയ കമ്മിറ്റി നേടിയത്‌. കലാതിലകമായി നാട്ടിക പോളിടെക്നിക്കിലെ ശ്രുതിയും കലാപ്രതിഭയായി മാടക്കത്തറ പഞ്ചായത്തിലെ ഷിജു ഷെരീഫും തെരഞ്ഞെടുക്കപ്പെട്ടു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ മോഹനൻ വിജയികൾക്കുള്ള സമ്മാനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home