പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാതെ

വാടാനപ്പള്ളിയിൽ ഗുരുവായൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് തകർന്നുകിടക്കുന്നു ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ
കെ എ നിധിൻ നാഥ്
Published on Nov 27, 2026, 12:54 AM | 1 min read
തൃശൂർ
2026 ഡിസംബറിൽ ദേശീയപാത 66ന്റെ പണികൾ പൂർണമായും പൂർത്തിയാക്കണമെന്നാണ് കരാർ. ദിവസങ്ങൾക്കകം കാലാവധി പൂർത്തിയാകും. എന്നാൽ, പണികൾ ഏറെ ബാക്കിയാണ്. നിർമാണം തീരാൻ ഇനിയും വർഷങ്ങളെടുക്കും. മേൽപ്പാലം, അടിപ്പാത, റോഡ്, സർവീസ് റോഡ്, തെരുവുവിളക്ക്, കാന തുടങ്ങി എല്ലാ മേഖലയിലും പണികൾ ബാക്കിയാണ്. ചാവക്കാട് കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ കൊട്ടപ്പുറം വരെ 13 വില്ലേജുകളിലായി 61.69 കിലോമീറ്ററാണ് ജില്ലയിലെ ദേശീയപാത. രണ്ട് റീച്ചുകളിലായാണ് നിർമാണം. പേരിന് പോലുമില്ലാതെ സർവീസ് റോഡ് നിർമാണത്തിൽ ഏറ്റവും അനാസ്ഥ സർവീസ് റോഡുകളിലാണ്. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ആദ്യം സർവീസ് റോഡ് നിർമിക്കണമെന്നാണ് ചട്ടം. എന്നാൽ ഭൂരിപക്ഷം സ്ഥലത്തും പാലിച്ചിട്ടില്ല. ഒന്നര മീറ്റർ വീതിയിൽ കാനയടക്കം ഏഴ് മീറ്റർ വീതിയിലാണ് സർവീസ് റോഡ് നിർമിക്കേണ്ടത്. എന്നാൽ, പാത കടന്നുപോകുന്ന ഭൂരിഭാഗം പ്രദേശത്തും ഇതില്ല. സർവീസ് റോഡുകളിൽ സുരക്ഷാവീഴ്ചയുണ്ടെന്ന് നാറ്റ്പാക് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ പരിഹാരം കാണാനൊരു ഇടപെടലുമുണ്ടായില്ല. പലയിടത്തും കാനയുടെ മുകളിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. പലപ്പോഴും സ്ലാബ് തകർന്ന് അപകടങ്ങളുണ്ടാകുന്നുണ്ട്. തുടരും...









0 comments