സഹപാഠിക്ക് സ്നേഹവീട് സമർപ്പിച്ചു

കൊട്ടാരക്കര
പൂവറ്റൂർ ദേവിവിലാസം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റുകളും കുളക്കട സാന്ത്വനം യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 9 ലക്ഷം രൂപ ചെലവഴിച്ച് സഹപാഠിക്കൊരുക്കിയ സ്നേഹവീടിന്റെ താക്കോൽ കെ എൻ ബാലഗോപാൽ എംഎൽഎ കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിലെ പരിപാടിയില്‍ പിടിഎ പ്രസിഡന്റ് ബി രാജേന്ദ്രൻ അധ്യക്ഷനായി.വീട്ടിലേക്കുള്ള ഫർണിച്ചറുകൾ പഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ കൈമാറി. കെട്ടിട നിർമാണ കരാറുകാരൻ വിജേഷ് കാശിനാഥനെ എൻഎസ്എസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ എസ് സന്തോഷ് കുമാർ അനുമോദിച്ചു.സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയായ മധുരപ്പൊതി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജി സരസ്വതിയും നവീകരിച്ച സ്കൂൾ സൊസൈറ്റി സ്കൂൾ മാനേജർ ജി സോമശേഖരൻനായരും ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മിനി വേലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ രാജേഷ്, പഞ്ചായത്ത്‌അംഗങ്ങളായ കെ വിനോദ് കുമാർ, എ അനില, സജയ് തങ്കച്ചൻ, സന്ധ്യ എസ് നായർ, എസ് സുജിത് കുമാർ, പ്രിൻസിപ്പല്‍ ബി പ്രിയകുമാരി, എൻഎസ്എസ് ജില്ലാ കോ- ഓർഡിനേറ്റർ എം ഗോപാലകൃഷ്ണൻ, ക്ലസ്റ്റർ കൺവീനർ പ്രദീപ് ലാൽ,സാന്ത്വനം യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അമ്പാടിയിൽ രാധാകൃഷ്ണൻനായർ സെക്രട്ടറി ആർ സുകുമാരപിള്ള, പ്രോഗ്രാം കോ- ഓർഡിനേറ്റർ ബി സുരേഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി ടി സന്ധ്യ, എംപിടിഎ പ്രസിഡന്റ് വി കെ ശാന്തി, പ്രധാനാധ്യാപകൻ എസ് ശ്യാംകുമാർ, എം എസ് രവീന്ദ്രൻനായർ, മുരളീധരൻപിള്ള, ബി എസ് മഞ്ജു, എസ് ജ്യോതി, എസ് വിനീത, ടി ജെ രാഖി എന്നിവർ സംസാരിച്ചു.









0 comments