നിർധന കുടുംബത്തിന് വീടൊരുക്കാൻ റോട്ടറി ക്ലബ്

എഴുകോൺ
നിർധന കുടുംബത്തിന് വീട് നിർമാണവുമായി നെടുമൺകാവ് റോട്ടറി ക്ലബ്. സൂര്യ കിരൺ പദ്ധതിയുടെ ഭാഗമായി കൊട്ടറ തച്ചക്കോട് അംബുജാക്ഷൻ ലീലാമണി ദമ്പതികൾക്കാണ് വീട് നൽകുന്നത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്നാണ് നിർമാണം. സ്നേഹഭവൻ വീടിന്റെ കല്ലിടലും സൂര്യകിരൺ ഭവന പദ്ധതി ഉദ്ഘാടനവും റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കൃഷ്ണൻ ജി നായർ നടത്തി. നെടുമൺകാവ് റോട്ടറി ക്ലബ് പ്രസിഡന്റ് വി എസ് ബിനു അധ്യക്ഷനായി. ചെയർമാൻ കെ ജി പിള്ള, കോ - ഓർഡിനേറ്റർ ബിജു, അസിസ്റ്റന്റ് ഗവർണർ ആർ സിജി, പഞ്ചായത്ത് അംഗം വത്സമ്മ തോമസ്, വിനോദ് ഗംഗാധരൻ, സുരേന്ദ്രൻ കടയ്ക്കോട്, പി എസ് ജൂബിൻഷാ എന്നിവർ സംസാരിച്ചു.








0 comments