Deshabhimani

പട്ടികജാതി വിദ്യാർഥികൾക്കുള്ള 
ഹോസ്റ്റൽ തുറന്നുപ്രവർത്തിപ്പിക്കണം

hostel

വാഴക്കുളം പഞ്ചായത്ത് മുടിക്കലിൽ പട്ടികജാതി വിദ്യാർഥികൾക്കായി പണിതീർന്നുകിടക്കുന്ന ഹോസ്റ്റൽ കെട്ടിടം

വെബ് ഡെസ്ക്

Published on Nov 27, 2026, 01:33 AM | 1 min read

പെരുമ്പാവൂർ


പട്ടികജാതിവിഭാഗം വിദ്യാർഥികൾക്കായി പണികഴിപ്പിച്ച മൾട്ടിപർപ്പസ് ഹോസ്റ്റൽ നിർമാണം പൂർത്തിയായിട്ടും തുറന്നുപ്രവർത്തിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മുടിക്കൽ യുപി സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പിന്നോക്കവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്ക് താമസിച്ച് പഠിക്കുന്നതിനായി നിർമിച്ച ഹോസ്റ്റൽ കെട്ടിടമാണ് പ്രവർത്തനം ആരംഭിക്കാത്തത്. പൂട്ടിക്കിടക്കുന്ന ഹോസ്റ്റൽ കെട്ടിടം സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറുകയാണ്.


കെട്ടിടത്തിലെ ഇലക്ട്രിക് വയറിങ്ങുകളും ചെമ്പുകമ്പികളും ഇതിനോടകം മോഷണം പോയിട്ടുണ്ട്. ജനലുകളുടെയും വാതിലുകളുടെയും സ്റ്റീൽപാളികളിൽ പലതും പൊളിച്ച നിലയിലാണുള്ളത്. അടച്ചിട്ടിരിക്കുന്ന കെട്ടിടം സംരക്ഷിക്കപ്പെടാത്തത് പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധമാണുണ്ടാക്കിയിട്ടുള്ളത്. ഹോസ്റ്റൽ ഉടൻ തുറന്നുപ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി വാഴക്കുളം മണ്ഡലം കമ്മിറ്റി സംസ്ഥാന സെക്രട്ടറി മമ്മി സെഞ്ച്വറിയുടെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home