Deshabhimani

ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ   ജില്ലാകമ്മിറ്റി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ ദിനാചരണം കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 27, 2026, 01:22 AM | 1 min read

കൊട്ടാരക്കര

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കൊട്ടാരക്കരയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണം ദിനാചരണം കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു.ബാർ അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഓച്ചിറ അനിൽകുമാർ അധ്യക്ഷനായി. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നിന്നും ആരംഭിച്ച ഭരണഘടന സംരക്ഷണ ജാഥ ലോയേഴ്സ് യൂണിയൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം തോമസ് എബ്രഹാം ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി കെ ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് പുഷ്പാനന്ദൻ,വി സുമലാൽ, ഷംനാദ്, ശിവപ്രസാദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ രവീന്ദ്രൻ, എ നജീബുദീൻ, ഡി എസ് സോനു, കൊട്ടാരക്കര യൂണിറ്റ് പ്രസിഡന്റ് പി എസ് പ്രശോഭ, സെക്രട്ടറി ജിസ് ബി മോനച്ചൻ എന്നിവർ സംസാരിച്ചു. കൊട്ടാരക്കര സ്‌പെഷ്യൽ സബ് ജയിലും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച ഭരണഘടനാദിനാചരണം കൊട്ടാരക്കര സബ് ജഡ്ജ് എ ഷാനവാസ് ഉദ്ഘാടനംചെയ്തു. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് സി സച്ചിൻ അധ്യക്ഷനായി. ഭരണഘടനയെ കുറിച്ച് അഭിഭാഷകൻ വിനോദ്കുമാർ ക്ലാസെടുത്തു.കൊട്ടാരക്കര താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സമീർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home