Deshabhimani

'രംഗപാഠം ആർട്ടിസ്റ്റ് സുജാതൻ' പ്രകാശിപ്പിച്ചു

  രംഗപാഠം ആർട്ടിസ്റ്റ് സുജാതൻ എന്ന പുസ്തകം  ജോൺ ഫെർണാണ്ടസ് പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Nov 27, 2026, 01:23 AM | 1 min read

കരുനാഗപ്പള്ളി

അറുപത് വര്‍ഷത്തിലധികമായി മലയാള നാടകരംഗത്തെ സാന്നിധ്യമായ ആർട്ടിസ്റ്റ് സുജാതന്റെ ജീവചരിത്രം 'രംഗപാഠം ആർട്ടിസ്റ്റ് സുജാതൻ' ജോൺ ഫെർണാണ്ടസ് പ്രകാശിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഏറ്റുവാങ്ങി. ക്ലാപ്പന നിള കൾച്ചറൽ ഇൻസ്റ്റിട്യൂട്ട് ഗാർഡൻ തിയേറ്ററിലെ പരിപാടിയില്‍ ആർ സുധാകരൻ അധ്യക്ഷനായി. ഗ്രന്ഥകർത്താവ് കെ ഗിരീഷ്, കെ ആർ വത്സൻ, ടി ആർ ഷാനവാസ് എന്നിവർ സംസാരിച്ചു.ജോൺ ഫെർണാണ്ടസ് രചിച്ച് മോഹൻരാജ് സംവിധാനംചെയ്ത സ്റ്റേജ്കുളത്തൂപ്പുഴയുടെ 'മത്തായിയുടെ മരണം' നാടകത്തിന്റെ അവതരണവും ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home