Deshabhimani

സമരവളന്റിയർമാർക്ക്‌ സ്വീകരണം നൽകി

ഓക്യൂപൈ ഡൽഹി മാർച്ചിൽ പങ്കെടുക്കുന്ന സമരവളന്റിയർമാർക്ക് നീണ്ടകര ഹാർബറിൽ നൽകിയ സ്വീകരണം​
വെബ് ഡെസ്ക്

Published on Nov 27, 2026, 01:22 AM | 1 min read

ചവറ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഒക്യൂപൈ ഡൽഹി മാർച്ചിൽ പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നീണ്ടകര ഹാർബറിൽ സ്വീകരണം നൽകി. നീണ്ടകര ഫിഷിങ്‌ ഹാർബർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അംഗങ്ങളായ പത്തുപേർക്കാണ് യൂണിയൻ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി മനോഹരൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജോയിന്റ് സെക്രട്ടറി കെ ലതീഷൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി മത്യാസ് അഗസ്റ്റിൻ, നേതാക്കളായ ആർ മനോജ്, രാധാകൃഷ്‌ണപിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home