തൃപ്രയാർ നാടകവിരുന്നിന് തിരിതെളിഞ്ഞു

തൃപ്രയാർ
27–ാമത് തൃപ്രയാർ നാടകവിരുന്നിന് തൃപ്രയാറിൽ തുടക്കമായി. 15 ദിനങ്ങൾ നീണ്ടുനിൽക്കുന്ന പരിപാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. നാടകവിരുന്ന് ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷനായി. ഇഷാര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ രാജൻ ചെമ്പാറ വിശിഷ്ടാതിഥിയായി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി വിനു, പ്രൊഫ. കെ യു അരുണൻ, പി എം അഹമ്മദ്, ഇ പി ഹരീഷ്, കെ വി രാമകൃഷ്ണൻ, കെ ആർ മധു എന്നിവർ സംസാരിച്ചു.തുടർന്ന് തൃപ്രയാർ നാടകവിരുന്ന് നാടക സംഘത്തിന്റെ "ദി ലാസ്റ്റ് പെഗ്ഗ്'എന്ന നാടകം അരങ്ങേറി. നാടകവിരുന്നിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച കൊല്ലം അശ്വതി ഭാവനയുടെ "മായാ വർണം' എന്ന നാടകം അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് നാടകാവതരണം.










0 comments